കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിൽ ബാരിക്കേഡുകൾ പൊളിച്ച് കർഷക റാലി ഡൽഹി ലക്ഷ്യമായി നീങ്ങി തുടങ്ങി. പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയാണ് പൊലീസ് നിർദേശത്തെ അവഗണിച്ച് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത്. തങ്ങൾ പരേഡിനല്ല വന്നത് പ്രക്ഷോഭത്തിന് ആണെന്ന് ഇവർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
നേരത്തെ 12മണിയോടെ ട്രാക്ടറുകൾ ക്ക് ഡൽഹിയിൽ കടക്കാൻ അനുവാദം നൽകുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡൽഹിയെ വളഞ്ഞു നിൽക്കുന്നത്.