Lead NewsNEWS

പ്രൗഢി ഒട്ടും ചോരാതെ രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോവിഡ് പ്രതിസന്ധിയിലും പ്രൗഢി ഒട്ടും ചോരാതെ രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകത്തില്‍ പുശ്പചക്രം സമര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശേഷം അദ്ദേഹ രജ്പഥിലേക്ക് പോയി. പിന്നാലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും രജ്പഥിലെത്തിയത്. തുടര്‍ന്ന് ലെഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ഹെലികോപ്റ്ററുകള്‍ ആകാശത്ത് പുഷ്പവൃഷ്ടി നടത്തി.

രാജ്യത്തെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡില്‍ പങ്കെടുത്തു. കോവിഡ് പശ്ചാത്തലമായതിനാല്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേല്‍ക്കാതെയാണ് ആഘോഷങ്ങള്‍. അതേസമയം, അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ല.

Signature-ad

വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി പരേഡില്‍ അവതരിപ്പിക്കുകയാണ്.

Back to top button
error: