Lead NewsNEWS

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകന് കോവിഡ്, സാക്ഷി വിസ്താരം പ്രതിസന്ധിയിലേക്ക്

ടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയിലേക്ക്. നടന്‍ ദിലീപിന്റെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പ്രതിസന്ധിയിലായത്. അതിനാല്‍ ബുധനാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ച സാക്ഷികളോടു മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയാണ് വ്യാഴാഴ്ച വിസ്തരിക്കേണ്ടത് . അതേസമയം, അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ പ്രതിഭാഗം അപേക്ഷ നല്‍കി. ഈ അപേക്ഷ നാളെ പരിഗണിക്കും.

Signature-ad

അതേസമയം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം.

Back to top button
error: