ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലി ആരംഭിച്ചു. സിംഗു, തിക്രി അതിർത്തികളിൽ പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡൽഹിയിൽ പ്രവേശിച്ചു. ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം 5:00 മണി വരെയാണ് കർഷക റാലിക്കായി പോലീസ് സമയം അനുവദിച്ചിരുന്നത്. എന്നാൽ തങ്ങൾ പരേഡിനല്ല സമരത്തിനാണ് വന്നത് എന്ന് പ്രഖ്യാപിച്ച കർഷകർ ഡൽഹിയിൽ പ്രവേശിക്കുകയായിരുന്നു. ഒരു വശത്ത് റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങുകൾ നടക്കുമ്പോൾ ഡൽഹിയിലെ റോഡുകളിൽ കർഷകരുടെ ട്രാക്ടർ റാലി നടക്കുകയാണ്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ വഴങ്ങാൻ തയ്യാറല്ല.
Related Articles
ഹയര്‍സെക്കന്‍ഡറി അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്നക്കാരന്‍
January 18, 2025
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
January 18, 2025
നോമ്പുതുറക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് വിഷംനല്‍കി കൊന്നു; ഫസീല കൊടുംക്രിമിനല്‍, അമ്മായിയച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചു
January 18, 2025
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
Check Also
Close