കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിച്ച് രാജ്യത്തെ ഒന്നാമതാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ചുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച നേട്ടമുണ്ടാക്കാനായി.കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ മാതൃകാപരമെന്നും ഗവർണർ വ്യക്തമാക്കി.
കൊവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ മാതൃകാപരം.കോവിഡിനെതിരെ കേരളം മികച്ച പ്രവർത്തനം നടത്തി.”ബ്രേക്ക് ദ ചെയിൻ “കാമ്പയിൻ ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ചുവെന്നും ഗവർണർ വിലയിരുത്തി.
ആരോഗ്യരംഗത്തും രാജ്യത്ത് സംസ്ഥാനം മാതൃകയായെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്ത് കൂടുതൽ ആശുപത്രികൾ തുടങ്ങിയ സംസ്ഥാനമാണ് കേരളം.
“ക്ഷേമവും കരുതലും” എന്ന സർക്കാർ നയത്തെ ഗവർണർ അഭിനന്ദിച്ചു.എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ സർക്കാരിനായി.കുടുംബശ്രീയുടെ സാമൂഹിക അടുക്കളയും മാതൃകാപരമെന്ന് ഗവർണർ വ്യക്തമാക്കി.കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് നൽകിയത് മികച്ച പ്രവർത്തനം.വയോജനങ്ങൾക്കും അതിഥി തൊഴിലാളികൾക്കും പരിഗണന നൽകിയത് പ്രശംസ അർഹിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയ്ക്കും ഗവർണറുടെ പ്രശംസ.രണ്ടര ലക്ഷത്തിലേറെ പേർക്ക് വീടുകൾ നൽകാനായത് ജനക്ഷേമത്തിൻ്റെ പ്രതീകമെന്ന് ഗവർണർ പറഞ്ഞു. എന്നാൽ
ലൈഫ് പദ്ധതിയെ ഗവർണർ വിശേഷിപ്പിച്ചത് പ്രധാനമന്ത്രി ആവാസ് യോജന -ലൈഫ് പദ്ധതി എന്ന പേരിലാണെന്ന് മാത്രം.