Month: January 2021
-
NEWS
കൊവിഡ് വ്യാപനത്തിൽ അതി രൂക്ഷവിമർശനവുമായി ഐ എം എ, നിയന്ത്രിക്കാൻ കർശന നടപടികൾ അനിവാര്യം
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിച്ച രീതിയിലാണെന്നും, തടയാൻ കർശനമായ നടപടികൾ വേണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. പരിശോധനയുടെ എണ്ണം കൂട്ടണമെന്നും, നിരീക്ഷണ സംവിധാനം കൂടുതൽ കർശനമാക്കണമെന്നുമാണ് ഐ എം എ യുടെ ആവശ്യം. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ദേശീയ ശരാശരിയെക്കാൾ ആറിരട്ടി ആണ് ഇപ്പോൾ കേരളത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്കൊന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകും എന്നും ഐഎംഎ മുന്നറിയിപ്പു നൽകുന്നുണ്ട്.
Read More » -
NEWS
ദില്ലിയിൽ കർഷകരുടെ ട്രാക്ടർ റാലി ഇന്ന്, റാലിയിൽ പങ്കെടുക്കുന്നത് രണ്ടുലക്ഷം ട്രാക്ടറുകൾ
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി ഇന്ന് ദില്ലിയിൽ. റാലിയിൽ രണ്ടുലക്ഷത്തോളം ട്രാക്ടറുകൾ അണിനിരക്കും എന്നാണ് കർഷക നേതാക്കൾ പറയുന്നത്. തലസ്ഥാന നഗരിയെ ചുറ്റും വിധം 100 കിലോമീറ്റർ ദൂരത്തിൽ ഡൽഹി ഔട്ടർ റിംഗ് റോഡിൽ റാലി സംഘടിപ്പിക്കാനാണ് കർഷക സംഘടനകൾ തീരുമാനിച്ചിട്ടുള്ളത്. ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷമാകും ട്രാക്ടർ ആലി നടക്കുക. അതിനിടെ റാലി നടത്തുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടതില്ലെന്ന് യുപി സർക്കാർ അനൗദ്യോഗിക നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് അത് പിൻവലിച്ചു.
Read More » -
Lead News
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണ തന്ത്രങ്ങളുടെ താക്കോൽസ്ഥാനത്ത് ശശി തരൂർ, പ്രകടനപത്രിക ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ മാർഗ്ഗരേഖ ആകുമെന്ന് തരൂർ
സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂർ എംപിയ്ക്ക് ഇത്രയധികം പ്രാധാന്യം കിട്ടുന്ന അവസരം ഇതിനു മുമ്പുണ്ടായിട്ടില്ല. ഇത്തവണ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രചാരണ തന്ത്രങ്ങളുടെ താക്കോൽസ്ഥാനത്ത് ശശി തരൂരിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ് യുഡിഎഫ്. സംസ്ഥാനത്തെ നാനാതുറകളിലുള്ള പ്രമുഖരുമായി ശശി തരൂർ കൂടിക്കാഴ്ച തുടരുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പ്രതിഫലിക്കുന്നത് ആകും യുഡിഎഫ് പ്രകടനപത്രിക എന്ന് ശശി തരൂർ പ്രതികരിച്ചു. പ്രകടനപത്രിക ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ എങ്ങനെ ഇടപെടണം എന്നുള്ളതിന് മാർഗ്ഗരേഖയാകും. ഒരു സ്വാശ്രയ സമൂഹമായി കേരളം എങ്ങനെ വളരണം എന്നതിന്റെ പ്രതിഫലനം പ്രകടനപത്രികയിൽ ഉണ്ടാകും. യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനുള്ള നിർദേശങ്ങൾ ഉണ്ടാകും. ഇത്തവണത്തെ യുഡിഎഫ് പ്രകടനപത്രിക ജനങ്ങളുടെ കൂടി അഭിപ്രായം കേട്ടിട്ട് ആയിരിക്കും തയ്യാറാക്കുക. വിദ്യാർഥികളും പ്രൊഫഷണലുകളും സാധാരണക്കാരും ഒക്കെ യുഡിഎഫ് പ്രകടനപത്രികയുടെ ഭാഗമാണ്. ആശയങ്ങളും നിർദ്ദേശങ്ങളും ഈമെയിൽ വഴിയും അല്ലാതെയും ഒക്കെ ഓരോരുത്തരും നൽകുന്നുണ്ട്. ഫെബ്രുവരി അവസാനം നിർദ്ദേശങ്ങൾ കെപിസിസിയ്ക്ക് കൈമാറും. എല്ലാവരും ചിന്തിക്കുന്നത് വെല്ലുവിളികളെ കുറിച്ച്ആണ്.…
Read More » -
NEWS
“എം.ജി.ആര്‍. മകന്‍ “ട്രെെയ്ലര്‍ റിലീസ്
എം. ശശികുമാര്‍, സത്യരാജ്, പാലാ കരുപ്പയ്യ, ശരണ്യ പൊന്‍വണ്ണന്‍, മൃണാളിനി രവി,നന്ദിത ശ്വേത, സമുദ്രകനി, സിംഗംപുലി, പഴ കറുപയ്യ, മൊട്ടാ രാജേന്ദ്രന്‍, രാമചന്ദ്രന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പൊന്‍ റാം സംവിധാനം ചെയ്യുന്ന “എം ജി ആര്‍ മകന്‍ ” എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. സ്ക്രീന്‍ സീന്‍ മീഡിയ എന്റര്‍ടെെയ്മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് രത്നസാമി നിര്‍വ്വഹിക്കുന്നു. സംഗീത സംവിധാനം- ആന്റണി ദാസന്‍, സൗണ്ട്- രഞ്ജിത്ത് വേണുഗോപാല്‍, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, കല-ജി. ദുരൈരാജ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ഗാനരചന- യുഗഭാരതി, ആന്റണി ദാസന്‍, കടല്‍ വെന്തന്‍, മുരുകന്‍ മന്തിരം. കൊറിയോഗ്രാഫി- ദിനേശ്, വൃന്ദ, ധീന,എഫെക്ടസ്- ജെമിനി എഫെക്ടസ്, സ്റ്റില്‍സ്- കോമളം രഞ്ജിത്ത്, ഡിസൈന്‍- ക്ലിന്റണ്‍ റോച്ച് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- ശരവണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിദ്ധാര്‍ത്ഥ് രവിപതി, സെന്തില്‍ കുമാര്‍.കേരളത്തില്‍ “എം ജി ആര്‍ മകന്‍ ” എവര്‍ ആന്റ് എവര്‍ റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.വാര്‍ത്ത…
Read More » -
NEWS
സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000-25000, കൂടിയ ശമ്പളം 1.4 ലക്ഷം,പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ
ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ, കുറഞ്ഞ ശമ്പളം സാധ്യത 23000 മുതൽ 20,000 വരെ കൂടിയത് ഒരു ലക്ഷത്തി നാൽപതിനായിരം രൂപ. കുറഞ്ഞ ശമ്പളം നിലവിൽ 16500 രൂപയും കൂടിയ ശമ്പളം 120000 രൂപയുമാണ്. കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് കൂടുതൽ വർധനവും കൂടിയ ശമ്പളം വാങ്ങുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള വർധനവുമാണ് കമ്മീഷൻ ശുപാർശ ചെയ്യാൻ സാധ്യത. ശമ്പളവും പെൻഷനും വർധിക്കുന്നതോടെ ഈ ഇനത്തിലുള്ള സർക്കാരിന്റെ സാമ്പത്തിക ബാധ്യതയുടെ വർധന 10 ശതമാനത്തിൽ കൂടുതരുത് എന്നാണ് സർക്കാരും ശമ്പളകമ്മീഷൻ തമ്മിലുള്ള ധാരണ. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്.12 ശതമാനം വരെ വർധന വരുത്താൻ ആയിരുന്നു ആദ്യത്തെ തീരുമാനം.
Read More » -
Lead News
യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ഉത്തരവാദിയല്ല, വിമർശനങ്ങൾക്ക് വ്ലോഗർ സുജിത് ഭക്തൻറെ മറുപടി
വയനാട് മേപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന റിസോർട്ടിന് വേണ്ടി പണം വാങ്ങി റിവ്യൂ ചെയ്തു എന്ന ആരോപണത്തിന് മറുപടിയുമായി വ്ലോഗർ സുജിത്ത് ഭക്തൻ. ലൈസൻസില്ലാതെ മൂന്നുവർഷം റിസോർട്ട് പ്രവർത്തിച്ചതിന്റെ ഉത്തരവാദി ഭരണകൂടവും അധികാരികളും ആണെന്ന് സുജിത്ത് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. സുജിത്ത് ഭക്തന്റെ ഫേസ്ബുക്ക് പോസ്റ്റ് – കഴിഞ്ഞ ദിവസം വയനാട്ടിൽ എളിമ്പിലേരി എസ്റേറ്റിലുള്ള റെയിൻ ഫോറസ്റ്റ് എന്ന ടെന്റ് സ്റ്റേ നടത്തുന്ന സ്ഥലത്ത് അവിടെ താമസിച്ച ഒരു പെൺകുട്ടി കാട്ടാനയുടെ അക്രമത്തിൽ മരണപ്പെട്ടത് നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യമാണല്ലോ. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ സ്ഥലത്ത് 2018 നവംബർ മാസത്തിൽ ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേർന്ന് സന്ദർശിച്ച് വീഡിയോ എടുക്കുകയും യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത വീഡിയോ കണ്ടിട്ട് ആയിരക്കണക്കിനാളുകൾ അവിടെ പോയി താമസിച്ചിട്ടുള്ളതുമാണ്. കല്യാണത്തിന് ശേഷം ശ്വേതയോടോപ്പവും ഞാൻ ഇവിടെ പോയിട്ടുള്ളതാണ്. യൂടൂബിൽ ഈ സ്ഥലത്തെക്കുറിച്ച് മറ്റ് പല വ്ലോഗർമാരും…
Read More » -
Lead News
കൊടും കൊള്ള,സംസ്ഥാനത്ത് പെട്രോൾ വില റെക്കോർഡിൽ
സംസ്ഥാനത്ത് പെട്രോൾ വിലയിൽ റെക്കോർഡ്. പെട്രോളിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില ലിറ്ററിന് 86 രൂപ 32 പൈസയാണ്. 85 രൂപ 99 പൈസ എന്ന 2018 ഒക്ടോബർ മാസത്തിലെ റെക്കോർഡ് ആണ് തകർന്നത്. തിരുവനന്തപുരം നഗരത്തിലെ പെട്രോൾ വില ലിറ്ററിന് 88 രൂപയായി. ഡീസൽ വിലയും വർധിപ്പിച്ചിട്ടുണ്ട്. 37 പൈസയാണ് വർധിപ്പിച്ചത്.80 രൂപ 51 പൈസയാണ് ഡീസലിന് ലിറ്ററിന് വില.
Read More » -
NEWS
കർഷക സമരത്തിന് മാനവീയം വീഥിയുടെ ഐക്യദാർഢ്യം.
മോദി സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന രാജ്യവ്യാപക സമരത്തിന് മാനവീയം വീഥിയിലെ കലാപ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാനവിയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവിയം സ്ട്രീറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടായ്മ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. മനു മാധവൻ അധ്യക്ഷനായി. കെ ജി സൂരജ്, ഡോ. അനിഷ്യ ജയദേവ്, ബീന മാനവീ യം എന്നിവർ സംസാരിച്ചു. കാലു പ്രശാന്ത് സ്വാഗതവും അരുൺ ബാബു ബി നന്ദിയും പറഞ്ഞു.
Read More » -
NEWS
നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും,വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല,കെ സുരേന്ദ്രനും മകളും കൂടെയുള്ള ഫോട്ടോയ്ക്ക് ഫേസ്ബുക്കിൽ അശ്ലീല കമന്റ് ഇട്ടയാൾക്ക് സന്ദീപ് വാര്യരുടെ മറുപടി
കെ സുരേന്ദ്രനും മകളും കൂടെയുള്ള ഫോട്ടോയ്ക്ക് ഫേസ്ബുക്കിൽ അശ്ലീല കമന്റ് ഇട്ടയാൾക്ക് സന്ദീപ് വാര്യരുടെ മറുപടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മറുപടി. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് – ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല .
Read More » -
Lead News
എസ്പിബിക്ക് പത്മവിഭൂഷൺ, കെ എസ് ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ,2021 ലെ പത്മ അവാർഡുകൾ
2021 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പുരസ്കാരം. എസ് പി ബി അടക്കം ഏഴു പേർക്കാണ് പത്മവിഭൂഷൺ. ഗായിക കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ ലഭിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീ ലഭിച്ചു.
Read More »