Month: January 2021
-
Lead News
ടിക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്പുകളെ സ്ഥിരമായി നിരോധിക്കുന്നു
ടിക്ക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2020 ജൂണില്‍ ഈ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആദ്യം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍, സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ നിലപാട് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഈ വിശദീകരണത്തില്‍ സര്‍ക്കാരിന് തൃപ്തിയില്ലാത്തതിനാലാണ് 59 ആപ്ലിക്കേഷനുകളെ സ്ഥിരമായി നിരോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് നോട്ടിസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 69എ വകുപ്പു പ്രകാരം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
Read More » -
Lead News
ലക്ഷ്യം സാമൂഹിക സംഘടനകളുടെ പിന്തുണ, വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് നേതാക്കൾ – വീഡിയോ
നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന്റെ പിന്തുണ തേടി കോൺഗ്രസ് നേതാക്കൾ വെള്ളാപ്പള്ളി നടേശനെ കാണും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവർ ആണ് വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തുക. നേരത്തെ ക്രൈസ്തവ സമുദായ നേതാക്കളുമായും എൻഎസ്എസ് പിന്തുണ തേടി സുകുമാരൻ നായരുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. ജാതി-മത സംഘടനകളുടെ കൂട്ടായ പിന്തുണ യുഡിഎഫിന് ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചകളുടെ ലക്ഷ്യം. എന്നാൽ എസ്എൻഡിപി യോഗവും ആയുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച എൻഎസ് എസും ക്രൈസ്തവസഭകളും സംശയത്തോടെയാണ് കാണുന്നത്. മുസ്ലിം സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ വേണ്ടി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് ശ്രമിക്കുന്നുണ്ട്. സമുദായ സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് തെരഞ്ഞെടുപ്പ് ജയത്തിന്റെ താക്കോൽ ആയി യുഡിഎഫ് കരുതുന്നത്.
Read More » -
Lead News
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൈന്യത്തിലേക്ക് സ്വാഗതം; ട്രംപിന്റെ വിലക്ക് പൊളിച്ച് ബൈഡന്‍
വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സൈനിക സേവനത്തിന് ലിംഗ വ്യത്യാസം തടസമാകരുതെന്ന് വിശ്വസിക്കുന്നതായും എല്ലാവരെയും ഉള്‍കൊള്ളുമ്പോഴാണ് അമേരിക്ക കൂടുതല്‍ കരുത്താര്‍ജിക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.യോഗ്യതയുള്ള മുഴുവന്‍ യുഎസ് പൗരന്മാരെയും രാജ്യത്തെ സേവിക്കാന്‍ പ്രാപ്തരാക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള വിലക്ക് നീക്കിയ നടപടിയെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ സ്വാഗതം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ അവിശ്വസനീയമായ വിജയമാണിതെന്ന് എ.സി.എല്‍.യു ട്വീറ്റ് ചെയ്തു. 2017ല്‍ പ്രസിഡന്റായി അധികാരമേറ്റ ഉടന്‍ ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വിലക്കാണ് 2021ല്‍ അധികാരമേറ്റ ബൈഡന്‍ നീക്കിയത് .
Read More » -
LIFE
ട്വിസ്റ്റ് ഉണ്ട്, സസ്പെൻസ് ഉണ്ട്, ഒരു മണിക്കൂറിൽ ഒരു കിടിലൻ സിനിമ: ഓപ്പറേഷൻ ഒളിപ്പോര്
സമൂഹ മാധ്യമങ്ങൾ നവ പ്രതിഭകൾക്ക് വലിയ വാതായനങ്ങളാണ് ഈ കാലഘട്ടത്തിൽ തുറന്നുകൊടുക്കുന്നത്. സിനിമ എന്ന വലിയ ലോകത്തിലേക്ക് എത്താൻ ഇന്ന് ഒരുപാട് യാത്ര ചെയ്യേണ്ട കാര്യമില്ല. തങ്ങൾക്ക് കഴിവുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ആയാൽ അവരെ തേടി പ്രേക്ഷകരെത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ഒളിപ്പോര് എന്ന ഹ്രസ്വസിനിമ. ഒരു മണിക്കൂറില്‍ ചെറിയ സിനിമ, പക്ഷേ മേക്കിങ്ങിലോ ക്വാളിറ്റിയിലോ ഒരു തരിമ്പുപോലും സിനിമയുടെ പിന്നിലേക്ക് പോയിട്ടില്ല ഈ കൊച്ചു ചിത്രം. സിനിമ സ്പുഫുകളും സാമൂഹികപ്രസക്തിയുള്ള വീഡിയോകളും അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള സോഡാ ബോട്ടിൽ ടീമാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ സന്തൂർ സോപ്പ് പരസ്യത്തിന്റെ സ്പൂഫ് ഈ ടീമിന്റേതായിരുന്നു. സാബത്തിക ബാധ്യതയെത്തുടര്‍ന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ ഒളിപ്പോര്. പക്ഷേ യാദൃശ്ചികമായി അന്നേദിവസം അതേ സ്ഥാപനം കൊള്ളയടിക്കാനെത്തുന്ന മറ്റൊരു സംഘത്തിനൊപ്പം ഇവർ…
Read More » -
LIFE
നസ്രേത്തിന്‍ നാട്ടിലെ പാവനേ മേരീമാതേ…: ദ് പ്രീസ്റ്റിലെ ആദ്യഗാനം എത്തി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ആദ്യ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഗാനം കണ്ടത്. രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണൻ വരികൾ എഴുതിയ ഗാനമാലപിച്ചിരിക്കുന്നത് ബേബി നിയാ ചാർലിയും മെർലിൻ ജോർജിയും ക്രോസ് റോഡ് അക്കാപെല്ലാ ബാൻഡും ചേർന്നാണ്. മമ്മുട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന ചിത്രത്തിനുണ്ട്. ജോഫിന്‍ ടി ചാക്കോയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ജോർജ്ജ് ചായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ടീസറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
Read More » -
Lead News
പോലീസും കർഷകരും നേർക്കുനേർ, കണ്ണീർ വാതക പ്രയോഗം, ലാത്തിചാർജ്
റിപ്പബ്ലിക് ദിനത്തിൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മുദ്രാവാക്യമുയർത്തി ആരംഭിച്ച കർഷക മാർച്ച് ഡൽഹിയെ കോരിത്തരിപ്പിച്ചു മുന്നോട്ടുപോവുകയാണ്. മാർച്ച് പൊലീസ് തടഞ്ഞു. കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി. മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തേ ആയിരുന്നു കർഷക മാർച്ച് ആരംഭിച്ചത്. 12 മണി മുതൽ 5 മണി വരെ ആയിരുന്നു പോലീസ് അനുവദിച്ച സമയം. എന്നാൽ തങ്ങൾ സമരത്തിനാണ് വന്നതെന്നും പരേഡിനല്ല എന്നും മുദ്രാവാക്യമുയർത്തി കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങി. അതേസമയം ഡൽഹിയിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇന്ത്യാ ഗേറ്റിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിൽ എത്തിയത്. പിന്നാലെ രാഷ്ട്രപതിയുടെ രാജ്പഥിൽ എത്തി . തുടർന്ന് പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു.
Read More » - VIDEO
-
Lead News
മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ 8 വര്‍ഷമായി കൈപ്പറ്റിയ കൊച്ചുമകന്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ എട്ടുവര്‍ഷമായി കൈപ്പറ്റിയിരുന്ന കൊച്ചുമകന്‍ അറസ്റ്റില്‍. അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്‌ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മ കെ.എസ്.ഇ.ബി.യില്‍നിന്ന് വിരമിച്ച ജീവനക്കാരിയായിരുന്നു. അതിനാല്‍ ഇവര്‍ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ഇയാള്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടുവര്‍ഷമായി പണം പിന്‍വലിക്കുകയായിരുന്നു. ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെ.എസ്.ഇ.ബി. ആഭ്യന്തര പരിശോധനയില്‍ ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്. കൊച്ചമകനാണ് പെന്‍ഷന്‍ വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു. തുടര്‍ന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ അറസ്റ്റ് നെയ്യാറ്റിന്‍കര പോലീസ് രേഖപ്പെടുത്തി കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
LIFE
മാസ്റ്റര്‍: ഓൺലൈൻ റിലീസ് ഫെബ്രുവരി 12 നോ.?
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. കോവിഡ് മഹാമാരിയിൽ അടഞ്ഞു കിടന്ന തീയേറ്ററുകളെ വീണ്ടും പഴയ പാതയിലേക്ക് തിരികെ എത്തിക്കാൻ മാസ്റ്റർ എന്ന ചിത്രം വഹിച്ച പങ്ക് ചെറുതല്ല. തീയേറ്ററില്‍ 50 ശതമാനം ആളുകൾ എന്ന നിലയിലും ചിത്രം 200 കോടി കളക്ഷൻ ഇതിനോടകം നേടി എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തായി മാസ്റ്റർ ഒരേ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും ആദ്യദിവസങ്ങളിൽ അനുഭവപ്പെട്ട തിരക്ക് തന്നെയാണ് ഇപ്പോഴും പല തിയേറ്ററുകളിലും തുടരുന്നത്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയിക്കാപ്പം വിജയ് സേതുപതി, മാളവിക മോഹൻ, ആൻഡ്രിയ, അർജുൻ ദാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ തീയേറ്ററിലെത്തി സിനിമ കാണാൻ കഴിയാതിരുന്ന പ്രേക്ഷകർ ഒരു പോലെ ചോദിക്കുന്ന ചോദ്യമാണ് മാസ്റ്റർ എന്ന് ഓൺലൈനിൽ റിലീസ് ഉണ്ടാവുമെന്നത്. ഒരു ഒടിടി പ്ലാറ്റ്ഫോം റെക്കോർഡ് തുകയ്ക്കാണ് മാസ്റ്ററിന്റെ വിതരണാവകാശം…
Read More » -
Lead News
24 മണിക്കൂറിനിടെ 9102 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 1,06,76,838 ആയി വര്‍ധിച്ചു. ഒരു ദിവസത്തിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,53,587 ആയി. രാജ്യത്ത് നിലവില്‍ 1,77,266 സജീവ കേസുകളാണുളളത്. 15,901 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. അതേസമയം, ഇപ്പോള്‍ പതിനായിരത്തിലേറെ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം ഇപ്പോള്‍ ഏറ്റവും കൂടുതലും കേരളത്തിലാണ്. മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.
Read More »