Lead NewsNEWS

കോവിഡ് കേരളത്തെ വലയ്ക്കുമോ? ചികിത്സയിലുള്ള 39.7% പേരും കേരളത്തിൽ

കോവിഡ് വ്യാപനം കേരളത്തിൽ അതിരൂക്ഷമാകുന്നു . രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 39.7 ശതമാനം പേർ കേരളത്തിൽ.

കേരളവും മഹാരാഷ്ട്രയും ചേർത്തു നോക്കിയാൽ രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 64.71% വും ഈ സംസ്ഥാനങ്ങളിൽ ആണ് . കേരളത്തിലെ നിലവിലെ അവസ്ഥയിൽ കേന്ദ്രം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഫലം ലഭിക്കാത്ത ആന്റിജൻ പരിശോധനയെ കേരളം കൂടുതൽ ആശ്രയിക്കുന്നു എന്നത് ഒരു വിമർശനമായി വരുന്നുണ്ട്.

Signature-ad

ആദ്യഘട്ടത്തിൽ ശക്തമായ നിയന്ത്രണം കൊണ്ടുവന്ന കേരളം പിന്നീട് ഇളവുകൾ വരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമർശനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരി 1.78 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 10 ശതമാനത്തിൽ താഴെ എത്തുന്നില്ല. പരിശോധനയുടെ കാര്യത്തിൽ ആവട്ടെ കേരളം പത്താം സ്ഥാനത്താണ്. സംസ്ഥാനത്ത് 75 ശതമാനം ആന്റിജൻ ടെസ്റ്റുകൾ ആണ് നടത്തുന്നത്. 25 ശതമാനം മാത്രമാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്.

Back to top button
error: