Lead NewsNEWS

കടലാസ്‌ രഹിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം

കൊവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തി ഇത്തവണ കടലാസ്‌ രഹിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി ആൻഡ്രോയ്ഡ് ഐഒഎസ് സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചു.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ബജറ്റ് വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. ആപ്പ് ലഭ്യമാക്കാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

Signature-ad

ചരിത്രത്തിലാദ്യമായാണ് കേന്ദ്രബജറ്റ് പൂർണമായും കടലാസു രഹിതമായി പുറത്തിറക്കുന്നത് നികുതി വിവരങ്ങൾ ഫിനാൻസ് ബിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൾ ലഭിക്കും മാത്രമല്ല മുൻവർഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ലഭിക്കും.

Back to top button
error: