NEWS

ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍; കുരുന്നിന് പുതുജീവതം

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം 2 വയസ്സുകാരന്‍ പുതുജീവിതത്തിലേക്ക്. തിരുവനന്തപുരം ഉദിയന്‍കുളങ്ങരയിലാണ് സംഭവം.

സഹോദരന് സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കളൊടൊപ്പം എത്തിയ 2 വയസ്സുളള കുഞ്ഞാണ് കൈയ്യിലിരുന്ന പന്ത് താഴേയ്ക്ക് പോയത് എടുക്കാന്‍ റോഡിലേക്ക് ഓടിയിറങ്ങിയത്. വാഹനങ്ങള്‍ ചീറി പായുന്ന റോഡില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ പന്തിന് പിറകെ പാഞ്ഞ കുഞ്ഞിനെ കണ്ടതോടെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സഡന്‍ ബ്രേക്കിഡുകയായിരുന്നു.

Signature-ad

ബസ് നിര്‍ത്തിയതോടെ കണ്ട് നിന്ന നാട്ടുകാരും കുട്ടിയുടെ പിതാവും ഓടിചെന്ന് കുട്ടിയെ എടുക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ അരങ്ങേറിയ സംഭവത്തിന്റെ സസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുളള കമന്റുകളും വൈറലാകുന്നു.

Back to top button
error: