Month: January 2021

  • NEWS

    ഇറ്റലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

    കാഞ്ഞങ്ങാട്: ഒടയംചാല്‍ സ്വദേശി ടി. കെ. ബിജോയ് (43) ഇറ്റലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്തളത്തെ പരേതനായ കുരുവിളയുടെ മകനാണ് ബിജോയ്. സിസിലിയയില്‍ കെയര്‍ ഗിവര്‍ ജോലിചെയ്തുവരികയായിരുന്നു. ഒന്നര പതിറ്റാണ്ട് കാലമായി ഇറ്റലിയിലാണ്. മൂന്നുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു തിരിച്ചു പോയത്. ഭാര്യ ക്രിസ്റ്റീന അബ്രഹാമും മകള്‍ അലന്യ ബിജോയിയും ഇറ്റലിയിലായിരുന്നു. ഒരു മാസം മുമ്പാണ് ഇരുവരും നാട്ടിലേക്ക് വന്നത്. അമ്മ: മേരി. സഹോദരങ്ങള്‍: ബിജു, ബിന്ദു, ബിജീഷ്, വിനോദ്.

    Read More »
  • LIFE

    പുലിമുരുകനെ കാണാന്‍ പൊന്നന്‍ കാത്തിരിക്കുന്നു; വൈറലായി ടീച്ചറുടെ കുറിപ്പ്‌

    അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപക കെ.ആർ.ഉഷാകുമാരി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന പുലി മുരുകനും ഊര് മൂപ്പനുമായ ‘പൊന്നന്റെ’ (സഞ്ജീവ്) കഥയാണ് കുറിപ്പില്‍. മോഹൻലാൽ സാറിനെ കാണാൻ കാത്തിരിക്കുന്ന ഞങ്ങളുടെ പുലി മുരുകനും ഊര് മൂപ്പനുമായ പൊന്നൻ (സഞ്ജീവ് ). പൊന്നനും പൊന്നിയും അവരുണ്ടങ്കിലെ കാട്ടിലെ യാത്രക്ക് ഒരു ഇളക്കമുള്ളൂ. താഴ്വാരത്തിൽ നിന്നും എനിക്ക് കൂട്ട് ഇവരാണ്. കൂടെ മിനി മോളും.ഞാൻ വടിപിടിക്കുന്നത് കൊണ്ട് അവരും എന്നെ കളിയാക്കി ഓരോ വടി എടുക്കും. സ്കൂളിൽ വരുന്ന ഗസ്റ്റുകൾ കുട്ടികളോട് ആരാകണം എന്നു ചോദിച്ചാൽ പൊന്നൻ ഉടൻ പറയും എനിക്ക് പുലിമുരുകൻ ആകണം.അവൻ ഉദ്ദേശിക്കുന്നത് അഭിനയിക്കണം എന്നാണ്. പുലിമുരുകനെ അനുകരിച്ചു കാണിക്കുകയും ചെയ്യും. പുലിമുരുകൻ ആയിട്ട് എനിക്ക് മോഹൻലാലിനെ കാണണം ഇതാണ് അവന്റെ ഡിമാൻഡ്. പൊന്നിക്ക് ടീച്ചർ ആയാൽ മതി. പൊന്നൻ ഇപ്പോൾ നാലാം ക്ലാസ്സിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് മണക്കാട് സ്കൂളിൽ വച്ച്…

    Read More »
  • Lead News

    മോഡി സർക്കാരിന് ഒരു സന്ദേശം നൽകാനാണ് ഞങ്ങളെത്തിയത്, ജോലി പൂർത്തിയാക്കി, ഇനി മടങ്ങും, സമരസമിതിയുടെ പ്രഖ്യാപനം

    മോഡി സർക്കാരിന് ഒരു സന്ദേശം നൽകാനാണ് ട്രാക്ടർ പരേഡ് എന്ന് സമരസമിതി നേതാക്കൾ. ജോലി പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഇനി മടങ്ങുമെന്നും സമര സമിതി നേതാക്കൾ പറഞ്ഞു. അക്രമസംഭവങ്ങൾ അപലപനീയമാണ്. പ്രക്ഷോഭത്തിന് ഇടയിലേക്ക് ചിലർ നുഴഞ്ഞുകയറി. പങ്കെടുത്ത എല്ലാ കർഷകർക്കും സമരസമിതി നന്ദി അറിയിച്ചു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര യോഗം നടന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹിയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്.

    Read More »
  • Lead News

    കര്‍ഷക സമരം കനക്കുന്നു; കര്‍ഷകന്റെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞ് സമരക്കാര്‍ തെരുവില്‍, ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തിര യോഗം ഉടന്‍

    രാജ്യതലസ്ഥാനത്ത് കര്‍ഷകസമരക്കാരും പൊലീസും തമ്മിലുള്ള അക്രമങ്ങള്‍ രൂക്ഷമായി മുന്നോട്ടുപോവുകയാണ്. മരിച്ച കര്‍ഷകന്റെ മൃതദേഹം ദേശീയപതാകയില്‍ പൊതിഞ്ഞ് തെരുവില്‍ ഇരിക്കുകയാണ് സമരക്കാര്‍. പോലീസ് വെടിവെച്ചു അയാള്‍ക്ക് വെടിയേറ്റു. ട്രാക്ടര്‍ ഇന്റെ നിയന്ത്രണം പോയിമറഞ്ഞു മുഖം തകര്‍ന്നു ഒരു കണ്ണു മാത്രം മുഖത്ത് ബാക്കി തലച്ചോര്‍ അടക്കം റോഡില്‍ ചിതറി കര്‍ഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകൾ ഇങ്ങനെ. നിയന്ത്രണംവിട്ട ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കര്‍ഷകര്‍. മറിഞ്ഞുകിടക്കുന്ന ട്രാക്ടറും റോഡില്‍ ചെറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ പോലീസിതിരെ രംഗത്ത് വരുന്നത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തിര യോഗം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

    Read More »
  • LIFE

    “മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത മാസ് കഥാപാത്രം പിറന്നിട്ട് 21 വർഷങ്ങൾ” 

    പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രത്തെയും നരസിംഹം എന്ന സിനിമയേയും അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. പടം ഇറങ്ങി 21 വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ നരസിംഹവും പൂവള്ളി ഇന്ദുചൂടനും ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചലച്ചിത്ര സംരംഭം കൂടിയാണ് നരസിംഹം. ചിത്രം പ്രദര്‍ശനത്തിനെത്തി ഇത്രയധികം വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രത്തോടുള്ള ആരാധകരുടേയും പ്രേക്ഷകരുടെയും ഇഷ്ടം ഒരു തരിമ്പുപോലും കുറഞ്ഞിട്ടില്ല. സംവിധായകനായ ഷാജി കൈലാസ് ആണ് ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ വികാരാധീനനായി കുറിച്ചത്. ”മലയാള സിനിമയക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനേയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചത് അവർണനീയമാണ്. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ വിവരമുണ്ടെന്ന് അഭിമാനാർഹമാണ്”. ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രം നേടിയ അത്രത്തോളം കയ്യടി നേടിയ അതിഥി കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച നന്ദഗോപാൽ മാരാർ എന്ന വക്കീൽ വേഷം. ചിത്രത്തിൽ മോഹൻലാൽ…

    Read More »
  • NEWS

    ചെങ്കോട്ടയിൽ നിന്നും രാംലീല മൈതാനത്തേക്ക് പടരുന്ന തീ

    കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം മറ്റൊരു തലത്തിലേക്ക് പ്രവേശിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടർ ആലി വലിയ പ്രതിഷേധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിൽ കർഷകര്‍ രാംലീലാ മൈതാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നഗരം സമരഭൂമി ആകുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ വിഷയത്തിൽ പോലീസ് സുപ്രീംകോടതിയിലേക്ക് പോകുന്നു. പൊതുമുതൽ നശിപ്പിച്ചതിന് അടക്കം കർഷകർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുകയാണ് പോലീസ്. കർഷകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ചെങ്കോട്ടയില്‍ നിന്നും സമരക്കാരെ പോലീസ് നീക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. കർഷകരും പൊലീസുമായുള്ള സംഘർഷത്തിൽ ITO ല്‍ ഒരു കർഷകൻ മരിച്ചു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. പോലീസിന്റെ വെടിയേറ്റാണ് നവനീത് സിംഗ് എന്ന കർഷകൻ മരിച്ചതെന്ന് കർഷകർ ആരോപിക്കുന്നു. എന്നാൽ ട്രാക്ടർ കയറിയാണ് കർഷകൻ മരിച്ചതെന്നാണ് പോലീസിന്റെ പക്ഷം. പോലീസിനെതിരെ ശക്തമായ ആരോപണവുമായി കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. ITO യിലെത്തിയ ശേഷം മടങ്ങാനായിരുന്നു കർഷകരുടെ പദ്ധതിയെങ്കിലും ഒരു വിഭാഗം ഇത്…

    Read More »
  • Lead News

    കർഷക പ്രക്ഷോഭം: രാജ്യതലസ്ഥാനത്ത് ഇന്റർനെറ്റ്‌ റദ്ധാക്കി

    കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാണ് ഇന്റർനെറ്റ് നിരോധനം. സിംഗു അതിർത്തി, ഗാസിപുർ അതിർത്തി, തിക്രി അതിർത്തി, മുഖർബാ ചൗക്, നങ്ങലോയ് എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത് എന്നാണ് സൂചന. അതേസമയം ഡൽഹിയിൽ കർഷകരും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാതെ ഡൽഹിയിൽ നിന്ന് മടങ്ങില്ല എന്നാണ് കർഷകരുടെ പ്രഖ്യാപനം. വിവാദമായ 3 കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

    Read More »
  • LIFE

    അയ്യപ്പന്‍ നായരായി പവൻ കല്യാണിന്റെ അഴിഞ്ഞാട്ടം: അയ്യപ്പനും കോശിയും തെലുങ്കു റീമേക്ക് ആരംഭിച്ചു

    2020ൽ മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും. ചിത്രം സാമ്പത്തികമായി വലിയ വിജയമാവുകയും നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തു. അയ്യപ്പന്‍ നായരായി ബിജുമേനോനും കോശി കുര്യനായി പൃഥ്വിരാജ് സുകുമാരനും ആണ് ചിത്രത്തിൽ വേഷമിട്ടത്. രണ്ടു മനുഷ്യർക്കിടയിൽ ഉണ്ടാവുന്ന ഒരു നിയമ പ്രശ്നവും അതിനെ ചുറ്റിപ്പറ്റി പിന്നീട് ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഇതിവൃത്തം. അട്ടപ്പാടി കഥാപരിസരമായി വരുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നിരവധി സാമൂഹിക പ്രശ്നങ്ങളും പറയാതെ പറയാൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ. ചിത്രത്തിന്റെ റൈറ്റ്സ് പല ഭാഷകളിലേക്കും വിറ്റ് പോയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗു റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും റാണ ദഗുബട്ടിയുമാണ്. തെലുഗു റിമേക്കിൽ പവൻ കല്യാൺ അയ്യപ്പൻ നായരായും റാണ ദഗുബട്ടി കോശി കുര്യനായും വേഷമിടുന്നു. സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

    Read More »
  • Lead News

    ചെങ്കോട്ടയിൽ കൊടിനാട്ടി കർഷകർ, ഡൽഹിയിൽ സംഭവിക്കുന്നതെന്താണ്? 10 കാര്യങ്ങൾ

    ചെങ്കോട്ട പിടിച്ചടക്കി കർഷകക്കൂട്ടം. കർഷകരുടെ ട്രാക്ടറുകൾ പോലീസ് തടയാൻ ശ്രമിച്ചതോടെ ഡൽഹിയിൽ പലയിടത്തും സംഘർഷം. സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉടൻ ഡൽഹി വിട്ടു പോകില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷക പ്രക്ഷോഭത്തിന്റെ 10 സംഭവവികാസങ്ങൾ- 1. റിപ്പബ്ലിക് ദിനമായ ഇന്ന് വാർഷിക പരേഡിന് ശേഷം ട്രാക്ടർ റാലി നടത്താൻ പോലീസ് കർഷകർക്ക് അനുമതി നൽകുന്നു. ഉച്ചയ്ക്ക് 12 മുതൽ ആണ് അനുമതി.എന്നാൽ എട്ടുമണിയോടെ തന്നെ ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിന് കർഷകർ എത്തുന്നു. പൊലീസ് ബാരിക്കേഡുകൾ തകർത്ത് അവർ മുന്നോട്ടു നീങ്ങുന്നു. 2. ഇരുപതിലധികം ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് ഉച്ച കഴിഞ്ഞതോടെ പ്രവേശിക്കുന്നു. എല്ലാ ട്രാക്ടറുകളിലും ദേശീയപതാകകൾ. 3. ഡൽഹി അതിർത്തികൾ ഇപ്പോഴും കർഷകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 4. അക്ഷരധാമിന് അടുത്ത് വെച്ച് കർഷകർക്ക് നേരെ പോലീസിന്റെ കണ്ണീർവാതക പ്രയോഗം. 5. നിരവധി മെട്രോ സ്റ്റേഷനുകളുടെ പ്രവേശന- ബഹിർഗമന വാതിലുകൾ അടച്ചിടുന്നു. 6. ശാന്തരാകണമെന്ന് കർഷകരോട് പോലീസ് ആവർത്തിച്ച് ആവശ്യപ്പെടുന്നു. 7. നിശ്ചിത പാതയിലൂടെ…

    Read More »
  • Lead News

    കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു മരണം

    https://www.youtube.com/watch?v=PfnKwgEq5Oc റിപ്പബ്ലിക് ദിനത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഐടിഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസ് വെടിവയ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു. ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞു. കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തേ ആയിരുന്നു കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. 12 മണി മുതല്‍ 5 മണി വരെ ആയിരുന്നു പോലീസ് അനുവദിച്ച സമയം. എന്നാല്‍ തങ്ങള്‍ സമരത്തിനാണ് വന്നതെന്നും പരേഡിനല്ല എന്നും മുദ്രാവാക്യമുയര്‍ത്തി കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടന്നു. ഇന്ത്യാ ഗേറ്റിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി…

    Read More »
Back to top button
error: