സോഷ്യല്‍ മീഡിയയിലെ സ്വകാര്യതയെപ്പറ്റിയുളള വാര്‍ത്തകള്‍ പ്രചരിക്കവെ ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത കൂടി ജനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. 500 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചുഎന്നതാണ് പുതിയ വാര്‍ത്ത.
ടെലഗ്രാം ബോട്ടിലൂടെ ആറ് ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പറുകൾ വിൽക്കാൻ വെച്ചിരിക്കുന്നു വെന്നാണ് മദർബോര്‍ഡിന്റെ റിപ്പോർട്ട്. 2019 മുതൽ ഉള്ള ഡേറ്റ ആണ് ടെലിഗ്രാമിൽ വിൽക്കുന്നത്. സുരക്ഷിതമല്ലാത്ത 419 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ കണ്ടെത്തിയതായി 2019 റിപ്പോർട്ടുണ്ടായിരുന്നു. ഇത് കമ്പനി സമ്മതിക്കുകയും പിന്നീട് പരിഹരിക്കുകയും ചെയ്തു. ഭൂരിപക്ഷമാളുകളും ഓരോ വർഷവും ഫോൺ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ഈ വിവരങ്ങൾ കൃത്യമായിരിക്കും എന്നതാണ് വാസ്തവം.
ഈ വിവരങ്ങളെ സംബന്ധിച്ച് സുരക്ഷാ ഗവേഷകൻ അലോൺ ഗാൽ ആണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും ഫെയ്സ്ബുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പറുകൾ ഇപ്പോഴും ആർക്കും സ്വന്തമാക്കാൻ കഴിയുമെന്നാണ് ഗവേഷണത്തിൽ നിന്ന് മനസിലാകുന്നത്.
ഫോൺ നമ്പർ ഉണ്ടെങ്കിൽ, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവർക്ക് ആ നമ്പറിലെ ഫെയ്സ്ബുക് ഉപയോക്തൃ ഐഡി കണ്ടെത്താനാകും. ഇതിലേക്ക് ആക്സസ് കിട്ടണമെങ്കിൽ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാൾക്കു പണം നൽകണം. ഒരു ഫോൺ നമ്പർ അഥവാ ഫെയ്സ്ബുക് ഐഡി 20 ഡോളറിനാണു വിൽക്കുന്നത്. ഇന്ത്യയിൽ ഏകദേശം 1460 രൂപ.ഉപയോക്താക്കളുടെ ഡേറ്റ മൊത്തത്തിലും വിൽക്കുന്നുണ്ട്; 10,000 ക്രെഡിറ്റുകൾക്ക് 5,000 ഡോളർ (ഏകദേശം 3,65,160 രൂപ).