Month: January 2021
-
NEWS
രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്.സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഇല്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. കൂട്ടായ നേതൃത്വമാകും തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്നാണ് പാർട്ടിയെ നയിക്കുക. ഉമ്മൻചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ ആക്കുമെന്ന വാർത്ത താരീഖ് അൻവർ തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കില്ല എന്ന് താരിഖ് അൻവർ വ്യക്തമാക്കി.
Read More » -
LIFE
” ന്യൂ ബിഗിനിങ്ങ്സ് “
ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. ” ന്യൂ ബിഗിനിങ്ങ്സ് ”എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ വെളിച്ചം നിറക്കട്ടെ എന്ന പ്രാർഥനയോടെയാണ് ഗോപി സുന്ദർ ഈ ആൽബം സമർപ്പിക്കുന്നത് . പ്രശസ്ത പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികൾ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്,ഉണ്ണിശോ എന്നി ആൽബങ്ങളിലൂടെ പ്രശ്സ്തമായ മെറിൽ ആൻ മാത്യൂ ആണ്. ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. അടിപൊളി രിതിയിൽ നിന്നു…
Read More » -
NEWS
ഇന്ത്യയും കോവിഡ് വാക്സിൻ യുഗത്തിലേക്ക്,അസ്ട്രാസെനകയുടെ കോവിഡ് വാക്സിന് ഇന്ന് അനുമതിയെന്ന് റിപ്പോർട്ട്
അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡർഡ് കൺട്രോൾ ഓർഗനൈസേഷന് മുന്നിൽ വന്ന അപേക്ഷകൾ പരിഗണിക്കുന്ന യോഗം നടക്കുകയാണ്.അസ്ട്രാസെനകയും ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് യോഗം അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. മൂന്ന് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. അനുമതി ഇന്ന് നൽകുകയാണെങ്കിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ വാക്സിനേഷൻ ഉടൻ തുടങ്ങും. അതേസമയം ബ്രിട്ടനിലെ വകഭേദം വന്ന വൈറസ് നാലു പേരിലേക്ക് കൂടി വ്യാപിച്ചു എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ബ്രിട്ടനിലെ വകഭേദം എന്ന വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനും ഇന്ന് അനുമതി ലഭിച്ചേക്കും എന്ന് ചില വൃത്തങ്ങൾ പറയുന്നുണ്ട്.
Read More » -
LIFE
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരിയില്‍ തുടക്കം
22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയില്‍ നടക്കും. ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം നടക്കുക. കോവിഡ് പശ്ചാത്തലമായതിനാല്‍ ഒരിടത്ത് തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ നാല് മേഖലകളിലായിട്ടാണ് മേള ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. രജിസ്ട്രേഷന്‍ അതതു മേഖലകളില്‍ നടത്തണം. രജിസ്ട്രേഷന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
Read More » -
NEWS
പോലീസിനെ തല്ലി പണി മേടിച്ച ജീവനക്കാര്‍, ഒടുവില്‍ മുതലാളി മുങ്ങി
എന്ത് വന്നാലും രക്ഷിക്കാന്‍ നമ്മുടെ മുതലാളിയുണ്ടാകുമെന്നുള്ള മൂഢവിശ്വാസം തലയില്‍ കയറിയാല്‍ പിന്നെ ചെയ്യുന്നതെന്താവും.? എന്തും ചെയ്യാം. അതിന് ഖദറായാലും കാക്കിയായാലും എന്ത് വ്യത്യാസം. പക്ഷേ മുതലാളി പാലം വലിച്ചാല്‍ പാവപ്പെട്ട ജീവനക്കാര്‍ പെട്ടത് തന്നെ. സംഭവം അടൂര്‍ കരിക്കിനേത്തിലാണ്. കരിക്കിനേത്തിനോട് ചേര്‍ന്നുള്ള പുതിയ മൊബൈല്‍ കടയുടെ പണി തടസപ്പെടുത്തുവാന്‍ ശ്രമിക്കുന്നുവെന്ന കെട്ടിട ഉടമ ഗീവര്‍ഗീസ് വൈദ്യന്റെ പരാതി അന്വേഷിക്കാനാണ് എ സ് ഐ കെബി അജി കരിക്കിനേത്ത് ഷോപ്പിലെത്തിയത്. എന്നാല്‍ കെബിയെയും കൂടെയെത്തിയ പോലീസുകാരനേയും കരിക്കിനേത്തിലെ ജീവനക്കാര്‍ തടയുകയായിരുന്നു. എന്തുവന്നാലും പോലീസിനെ കടയിലേക്ക് കയറ്റരുതെന്ന മുതലാളിയുടെ ഉത്തരവ് അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുകയായിരുന്നു അവര്‍. പക്ഷേ അതിന് പ്രതിഫലമായി നല്‍കേണ്ടി വന്നത് ഇത്ര വലിയ ശിക്ഷയായിരിക്കുമെന്നവര്‍ പ്രതീക്ഷിച്ചിരുന്നില്ല. മര്‍ദനത്തിനിടയിലും ഡ്യൂട്ടിയിലിരിക്കുന്ന പോലീസുകാരനെയാണ് കൈവെക്കുന്നതെന്ന് എ സ് ഐ ഓര്‍മ്മിപ്പിക്കുമ്പോഴും അതൊന്നും തങ്ങള്‍ക്ക് വിഷയമല്ല എന്ന മട്ടിലായിരുന്നു ജീവനക്കാരുടെ പ്രവര്‍ത്തി. സൂര്യന് കീഴില്‍ എന്ത് ആപത്തില്‍ നിന്നും രക്ഷിച്ചു പിടിക്കാന്‍ തങ്ങളുടെ മുതലാളിയുണ്ടാകുമെന്ന ഓവര്‍ കോണ്‍ഫിഡന്‍സ്…
Read More » -
LIFE
മോഹന്‍ലാലിനെതിരെ തുറന്നടിച്ച് ഫിലിം ചേമ്പര്‍
ജീത്തുജോസഫ് -മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് രംഗത്ത്. തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം നിങ്ങളും മോഹന്‍ലാല്‍.. അനില്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളത്തില്‍ ആദ്യമായി ഒടിടി റീലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഇന്ന് പുതുവത്സരദിനത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഈ മാസം അവസാനം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തോടെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. സിനിമ സംഘടനയായ അമ്മയുടെപ്രസിഡന്റായ മോഹന്‍ലാലും തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായ നിര്‍മ്മാതാവ് ആന്റ്ണി പെരുമ്പാവൂരും ഈ ചിത്രം ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നേതാക്കള്‍ തന്നെ ഒടിടി റിലീസിന് മുന്‍കൈ എടുത്തത് അമിതലാഭം ആഗ്രഹിച്ചാണെന്നും ഇത് മലയാള സിനിമ…
Read More » -
LIFE
നിലവിലുള്ള എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് മായ്ച്ചുകളഞ്ഞ് ദീപിക പദുകോൺ,പുതുതായി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത് ഓഡിയോ ക്ലിപ്പ്
ന്യൂഇയറിന് തൊട്ടടുത്ത വച്ച് ബോളിവുഡ് താരം ദീപിക പദുകോൺ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ മായ്ച്ചു കളഞ്ഞത് ഏവരെയും അമ്പരപ്പിച്ചു. ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ഡിസംബർ 31ന് ദീപിക പദുക്കോൺ മായ്ച്ചുകളഞ്ഞത്. എന്നാൽ രണ്ട് സമൂഹമാധ്യമത്തിലും ദീപിക അക്കൗണ്ട് നിലനിർത്തിയിരുന്നു. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.പിന്നാലെ ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് ദീപിക തന്റെ ശബ്ദം പോസ്റ്റ് ചെയ്തു. View this post on Instagram A post shared by Deepika Padukone (@deepikapadukone)
Read More » -
NEWS
2020 ഡിസംബറില്‍ ജി.എസ്.ടി വരുമാന ഇനത്തില്‍ 1,15,174 കോടി രൂപ സമാഹരിച്ചു
2020 ഡിസംബറില്‍ രാജ്യത്ത് ജി.എസ്.ടി വരുമാന ഇനത്തില്‍ 1,15,174 കോടി രൂപ സമാഹരിച്ചു. ഇതില്‍ 21,365 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും, 27,804 കോടി രൂപ സംസ്ഥാന ജി എസ് ടി യും, 57,426 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് ( ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 27,050 കോടി രൂപ ഉള്‍പ്പെടെ). സെസ്സ് ഇനത്തില്‍ ലഭിച്ചത് 8,579 കോടി രൂപയാണ് (ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 971 കോടി രൂപ ഉള്‍പ്പെടെ). ഡിസംബര്‍ മാസത്തിലെ, ഫയല്‍ ചെയ്യപ്പെട്ട GSTR-3B റിട്ടേണുകളുടെ എണ്ണം 87 ലക്ഷം (ഡിസംബര്‍ 31 വരെ) ആണ്. റെഗുലര്‍ സെറ്റില്‍മെന്റ് ശേഷം, 2020 ഡിസംബറില്‍ കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ 44,641 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തില്‍ 45,485 കോടിരൂപയും ഗവണ്‍മെന്റിന് വരുമാനമായി ലഭിച്ചു. ജി.എസ്.ടി വരുമാനത്തില്‍ സമീപകാലത്തുണ്ടായ പുനരുജ്ജീവന പ്രവണതയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍,12% അധികം വരുമാനം ആണ് ഈ…
Read More » -
NEWS
സ്പീക്കർ രാജിവെക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുറത്തു വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ബധ്യതയുള്ള സ്പീക്കർ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ സ്ഥാനമൊഴിയണം. കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികൾക്ക് നൽകിയ സന്ദേശം? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാർമികമായി ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്. ധാർമികതയുണ്ടെങ്കിൽ സ്പീക്കർ രാജിവെച്ച് പദവിയിൽനിന്ന് ഒഴിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന പുറത്തുവരുന്ന റിപ്പോർട്ട് നിയമസഭയ്ക്ക് കളങ്കമാണ്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും…
Read More » -
NEWS
കോവിഡിനെ തുരത്താന്‍ ചോണനുറുമ്പ് ചട്ണി മറുമരുന്നോ?
ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് ചോണനുറുമ്പ് ചട്ണി. ജലദോഷം, ചുമ, ജലദോഷ പനി. ശ്വാസതടസം, ശാരീരിക ക്ഷീണം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഈ ചട്‌നി തയ്യാറാക്കുന്നത്. എന്നാല്‍ ഈ ചട്ണി കൊറോണ വൈറസിനെ തുരത്താന്‍ സാധിക്കുമെന്ന് 2020 ജൂണില്‍ എന്‍ജിനീയറും ഗവേഷകനുമായ നയാധാര്‍ പാദിയാല്‍ അഭിപ്രായപ്പെടുകയുണ്ടായി. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിയും അദ്ദേഹം ഫയല്‍ ചെയ്തു. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒഡിഷ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോവിഡ് ചികിത്സയില്‍ ചോണനുറുമ്പ് ചട്ണി പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ എന്ന് മൂന്ന് മാസത്തിനുളളില്‍ അറിയിക്കണമെന്ന് ആയുഷ് മന്ത്രാലയം ഡയറക്ടര്‍ ജനറലിനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫോര്‍മിക് ആസിഡ്, പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ബി 12, സിങ്ക്, അയണ്‍ എന്നിവ ഈ ഉറുമ്പ് ചട്ണിയില്‍ അടങ്ങിയിരിക്കുന്നതായി നയാധര്‍ പറയുന്നു. പച്ചമുളക്, ഉറുമ്പ് , ഉപ്പ് എന്നിവ ചേര്‍ത്താണ് ചട്ണി തയ്യാറാക്കുന്നത്.…
Read More »