NEWS

കോവിഡിനെ തുരത്താന്‍ ചോണനുറുമ്പ് ചട്ണി മറുമരുന്നോ?

ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് ചോണനുറുമ്പ് ചട്ണി. ജലദോഷം, ചുമ, ജലദോഷ പനി. ശ്വാസതടസം, ശാരീരിക ക്ഷീണം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഈ ചട്‌നി തയ്യാറാക്കുന്നത്. എന്നാല്‍ ഈ ചട്ണി കൊറോണ വൈറസിനെ തുരത്താന്‍ സാധിക്കുമെന്ന് 2020 ജൂണില്‍ എന്‍ജിനീയറും ഗവേഷകനുമായ നയാധാര്‍ പാദിയാല്‍ അഭിപ്രായപ്പെടുകയുണ്ടായി. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിയും അദ്ദേഹം ഫയല്‍ ചെയ്തു. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒഡിഷ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കോവിഡ് ചികിത്സയില്‍ ചോണനുറുമ്പ് ചട്ണി പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ എന്ന് മൂന്ന് മാസത്തിനുളളില്‍ അറിയിക്കണമെന്ന് ആയുഷ് മന്ത്രാലയം ഡയറക്ടര്‍ ജനറലിനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫോര്‍മിക് ആസിഡ്, പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ബി 12, സിങ്ക്, അയണ്‍ എന്നിവ ഈ ഉറുമ്പ് ചട്ണിയില്‍ അടങ്ങിയിരിക്കുന്നതായി നയാധര്‍ പറയുന്നു. പച്ചമുളക്, ഉറുമ്പ് , ഉപ്പ് എന്നിവ ചേര്‍ത്താണ് ചട്ണി തയ്യാറാക്കുന്നത്. ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഈ ചട്ണി പ്രചാരത്തിലുളളതിനാലാവണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം കുറയുന്നതെന്നും ഈ മേഖലയില്‍ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യം ഇക്കാരണത്താലാണെന്നും പാദിയാല്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button