NEWS

2020 ഡിസംബറില്‍ ജി.എസ്.ടി വരുമാന ഇനത്തില്‍ 1,15,174  കോടി രൂപ സമാഹരിച്ചു 

2020 ഡിസംബറില്‍  രാജ്യത്ത് ജി.എസ്.ടി വരുമാന ഇനത്തില്‍ 1,15,174 കോടി രൂപ സമാഹരിച്ചു. ഇതില്‍ 21,365 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും,  27,804 കോടി രൂപ സംസ്ഥാന ജി എസ് ടി യും, 57,426 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് ( ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 27,050 കോടി രൂപ ഉള്‍പ്പെടെ). സെസ്സ്  ഇനത്തില്‍ ലഭിച്ചത് 8,579 കോടി രൂപയാണ് (ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 971 കോടി രൂപ ഉള്‍പ്പെടെ). ഡിസംബര്‍ മാസത്തിലെ,  ഫയല്‍ ചെയ്യപ്പെട്ട GSTR-3B റിട്ടേണുകളുടെ എണ്ണം 87 ലക്ഷം (ഡിസംബര്‍ 31 വരെ) ആണ്.

റെഗുലര്‍ സെറ്റില്‍മെന്റ് ശേഷം,  2020 ഡിസംബറില്‍  കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ 44,641 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തില്‍ 45,485 കോടിരൂപയും ഗവണ്‍മെന്റിന്  വരുമാനമായി ലഭിച്ചു. ജി.എസ്.ടി വരുമാനത്തില്‍ സമീപകാലത്തുണ്ടായ പുനരുജ്ജീവന പ്രവണതയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍,12% അധികം വരുമാനം ആണ് ഈ ഡിസംബറില്‍ ലഭിച്ചത്.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇനത്തില്‍ 27% വും, ആഭ്യന്തര ഇടപാടുകളില്‍ 8% വും അധികം വരുമാനം ഉണ്ടായി.

 ജി.എസ്.ടി  നടപ്പാക്കിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തുകയാണ് 2020 ഡിസംബറില്‍ സമാഹരിക്കാനായത്. ജി.എസ്.ടി വരുമാനം ഇത് ആദ്യമായി 1.15 ലക്ഷം കോടി രൂപ കവിഞ്ഞു. 2020 ഏപ്രിലിലെ 1,13,866 കോടി രൂപയാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക. കഴിഞ്ഞ 21 മാസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വരുമാന തുകയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി രൂപ കവിയുന്നത്.

Back to top button
error: