Month: January 2021
-
LIFE
യുവ കൃഷ്ണയും മൃദുല വിജയും വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി ഒരു പൊതു വേദിയിൽ,അതും അവാർഡ് വാങ്ങാൻ
വൈക്കത്ത് ഇന്ന് വൈകിട്ട് നടന്ന കലാഭവൻ മണി അനുസ്മരണ അവാർഡ് നിശയിലാണ് പൂക്കാലം വരവായിയിലെ നായിക മൃദുല വിജയും പ്രതിശ്രുതവരൻ യുവ കൃഷ്ണയും ഒന്നിച്ചത്.മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഇരുവരും ഏറ്റുവാങ്ങി. ഇന്ന് പുതുവത്സരദിനത്തിൽ എറണാകുളം വരാപ്പുഴയിൽ പൂക്കാലത്തിന്റെ ലൊക്കേഷനിലാണ് ഉച്ചനേരത്ത് മൃദുലയെകൂട്ടിക്കൊണ്ടു പോകാൻ ഓർക്കാപ്പുറത്ത് യുവ എത്തിയത്. ഡിസംബർ 23ന് തിരുവനന്തപുരത്ത് വെച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹത്തീയതി പിന്നീട് തീരുമാനിക്കുമെന്ന് മൃദുലയും യുവയും ഒരേ സ്വരത്തിൽ പറഞ്ഞു.രാത്രി ലൊക്കേഷനിൽ തിരിച്ചെത്തിക്കാമെന്ന ഉറപ്പിൽ ഉച്ചയൂണും കഴിഞ്ഞാണ് മൃദുലയെയും കൂട്ടി യുവ പോയത്.തിരക്കിട്ട ചിത്രീകരണത്തിനിടയിലും പ്രണയിനികളുടെ മനസ്സ് തിരിച്ചറിഞ്ഞ് ഷൂട്ടിംഗിൽ ചില ഭേദഗതികൾ വരുത്തിയാണ് സംവിധായകൻ ഗോപാലൻ മനോജും തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയും നിർമ്മാതാക്കൾ മോഡി മാത്യുവും ജയൻ രേവതിയും പ്രണയ ചകോരങ്ങളെ പോകാൻ അനുവദിച്ചത്. 400 എപ്പിസോഡുകൾ പിന്നിട്ട സൂപ്പർ ഹിറ്റ് പരമ്പര പൂക്കാലം വരവായി സീ കേരളം ചാനലിൽ വൈകിട്ട് 6.30ന് സംപ്രേക്ഷണം ചെയ്യുന്നു.യഥാർത്ഥ ജീവിതത്തിലെ വിവാഹവും പ്രണയവുമൊന്നും…
Read More » -
TRENDING
മൂന്നാറിൽ അതിശൈത്യം,സഞ്ചാരികളെ ഇതിലെ ഇതിലെ –
തെക്കൻ കാശ്മീർ മൂന്നാറിൽ അതിശൈത്യം.കുളിരിൽ അലിയാൻ നിരവധി സഞ്ചാരികൾ ആണ് എത്തുന്നത്.മഞ്ഞും മഴയും കാറ്റും തരുന്ന സ്വർഗ തീരമാകുകയാണ് മൂന്നാർ. ചെണ്ടുവര, ഗൂഡർവിള എസ്റ്റേറ്റുകളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് ആണ് താപനില.നല്ലതണ്ണിയിൽ ഒരു ഡിഗ്രി വരെ ഊഷ്മാവ് താഴ്ന്നു.മാട്ടുപ്പെട്ടിയിൽ മൂന്നു ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. പുൽമേടുകളും തേയിലത്തോട്ടങ്ങളും മഞ്ഞു പുതച്ചു നിൽക്കുകയാണ്. വീഡിയോ കാണാൻ –
Read More » -
സിനിമ തീയ്യറ്ററുകൾ ജനുവരി 5 മുതൽ തുറക്കാം
സംസ്ഥാനത്ത് സിനിമാ തിയ്യറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറക്കാൻ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകണം സിനിമ തീയ്യറ്റർ തുറക്കുന്നത്. ജനുവരി 5 മുതൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും മറ്റു കാര്യങ്ങളും അനുവദിക്കും. പുതുവർഷ സമ്മാനമായി പത്തിന പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയോധികർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ സേവനങ്ങൾ ഇനിമുതൽ വീട്ടിൽ എത്തിക്കാനുള്ള നടപടി എടുക്കും. ഇതിൽ മസ്റ്ററിംഗ്,ദുരിതാശ്വാസ നിധി അപേക്ഷ, പെൻഷൻ, അത്യാവശ്യ മരുന്നുകൾ തുടങ്ങിയവ ഉൾപ്പെടും. ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവർക്കാണ് സ്കോളർഷിപ്പ്. മാർക്ക്, ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും അർഹരെ കണ്ടെത്തുക.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19
ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5111 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,054; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,97,591 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. റുട്ടീന്‍…
Read More » -
NEWS
കോവിഡ് വാക്‌സിന്‍ ഡ്രൈ റണിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി
സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. * തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, * പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, * കിംസ് ആശുപത്രി, * ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, * പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, * വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണ്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ്…
Read More » -
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന് അനുമതി
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധസമിതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും സ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചതാണ് കോവിഷീല്‍ഡ് വാക്‌സിന്‍. മറ്റ് രണ്ട് വാക്‌സിനുകളുടെ അപേക്ഷകളില്‍ പരിശോധന തുടരുകയാണ്. കോവിഷീല്‍ഡ് വാക്‌സീന് 62ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യു.കെ ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ ഫലം. കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനായി നാളെ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ ആരംഭിക്കാനിരിക്കെയാണ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. അതേസമയം, കേരളത്തില്‍ നാളെ നാല് ജില്ലകളില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം , വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല…
Read More » -
NEWS
കേരള സർവകലാശാലയിലെ കരാർ ജീവനക്കാർക്ക് പ്രസവാവധി ; സിന്റിക്കേറ്റ് ഉടൻ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : കേരള സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാർക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സിന്റിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൻമേൽ കേരള സർവകലാശാല സിന്റിക്കേറ്റ് കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കരാർ ജീവനക്കാർക്ക് പ്രസവാവധിയും പ്രസവാനുകൂല്യങ്ങളും നിഷേധിക്കരുതെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. കേരള സർവകലാശാലക്ക് കീഴിലുള്ള യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വനിതാ ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രസവാനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും പ്രസവകാലത്തെ അവധി സർവീസായി പരിഗണിക്കാത്തതു കാരണം ശമ്പള വർദ്ധനവ് ലഭിക്കുന്നില്ലെന്നുമാണ് പരാതി. മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് 1961 ന്റെ പരിധിയിൽ കേരളസർവകലാശാല വരില്ലെന്ന കേരള ഹൈക്കോടതി വിധി സർവകലാശാല ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രസവാവധിയും ആനുകൂല്യങ്ങളും നൽകാനാവില്ലെന്നും സർവകലാശാല വാദിച്ചു. എന്നാൽ കരാർ ജീവനക്കാർക്ക് മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റ് ബാധകമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റിൽ…
Read More » -
NEWS
ആശ്വാസകിരണം പദ്ധതിക്ക് 58.12 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 58.12 കോടി രൂപ ധനകാര്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു. 600 രൂപ പ്രതിമാസം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹതയുളളവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നതിന് തടസമില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. ക്യാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ മൂലം ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍, ശാരീരിക മാനസിക വൈകല്യമുളളവര്‍,…
Read More » -
NEWS
ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് നാല് പേര്‍ക്ക് കൂടി
ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് വകഭേദം ബാധിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും പൂണെയിലും ഹൈദരാബാദിലും പശ്ചിമബംഗാളിലുമാണ് നല്‍കിയിരിക്കുന്നത്. ഈ 29 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കൂടുതല്‍ വ്യാപനശേഷിയുളളതിനാല്‍ അതീവ ജാഗ്രത നിര്‍ദേശത്തിലാണ് രാജ്യം. നിലവില്‍ ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ആസ്ത്രീയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപൂര്‍ എന്നിവിടങ്ങളില്‍ വൈറസിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
Read More » -
NEWS
മലയാളം മിഷന്റെ മാതൃഭാഷാ പ്രതിഭ പുരസ്കാരം പ്രഖ്യാപിച്ചു
സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്ക്കാരത്തിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അസി. പ്രൊഫ.ഡോ. അശോക് ഡിക്രൂസ് അര്‍ഹനായി. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനാണ് മലയാളം മിഷന്‍ ‘മലയാള ഭാഷാ പ്രതിഭാ പുരസ്ക്കാരം’ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000/രൂപയും പ്രശസ്തി പത്രവും മൊമെന്‍റോയുമാണ് പുരസ്ക്കാരം. ഡോ. അശോക് ഡിക്രൂസ് സമര്‍പ്പിച്ച തിരൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, എഴുത്താശാന്‍ മൊബൈല്‍ ആപ്പ് എന്നിവയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. മൊബൈലിലെ മലയാള ഭാഷയുടെ ഉപയോഗക്ഷമത വിപുലീകരിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ സഹായകരമാണെന്ന് ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്. അധ്യക്ഷനും, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ. മനോജ്കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്ക്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. മലയാള ഭാഷാ സാഹിത്യത്തിന്‍റെ വളര്‍ച്ചക്കും പ്രചരണത്തിനും ‘തിരൂര്‍ മലയാളം’ നല്‍കുന്ന സംഭാവനകളെയും അവാര്‍ഡ് സമിതി പരിഗണിച്ചു. 2021 ഫെബ്രുവരി 21 ന് ലോക മാതൃഭാഷാദിനത്തില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുരസ്ക്കാരദാനം നിര്‍വ്വഹിക്കും.…
Read More »