NEWS
രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്.സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഇല്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. കൂട്ടായ നേതൃത്വമാകും തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്നാണ് പാർട്ടിയെ നയിക്കുക.
ഉമ്മൻചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ ആക്കുമെന്ന വാർത്ത താരീഖ് അൻവർ തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കില്ല എന്ന് താരിഖ് അൻവർ വ്യക്തമാക്കി.