ബൈക്കപകടത്തില്‍പ്പെട്ട് സഹോദരങ്ങള്‍ മരിച്ചു. ചെറിയനാട് തെക്കേതില്‍ എന്‍,ആര്‍ ഹരിദാസിന്റെ മക്കളായ ഷണ്‍മുഖന്‍, അപ്പു എന്നിവരാണ് മരിച്ചത്. പുലിയൂര്‍ ഇടവങ്കാട്ടില്‍ താമസിക്കുന്ന മുത്തശ്ശിക്ക് രാത്രി ഭക്ഷണം നല്‍കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ മരത്തിലിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അപകടം. പുലിയൂര്‍ റോഡില്‍ കുളിക്കാംപാലം ജംഗ്ഷനിലെ ഗുരുമന്ദിരത്തിനോട് ചേര്‍ന്നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ചെങ്ങന്നൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു പോയി. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി ഷണ്‍മുഖന്‍ വിദേശത്തേക്ക് ജോലിക്ക് പോവാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് അപകടം. അപ്പു കുന്നം ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്