NEWS

നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ

നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ തീരുമാനിച്ചു.നിയമന ഉത്തരവ് പിന്നീട് പുറത്തിറക്കും. അഡ്വക്കറ്റ് വി എൻ അനിൽകുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി ചുമതല ഏൽക്കും. അഡ്വ കെ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രോസിക്യൂട്ടർ നിയമനം.

കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിനുപിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു.ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിശ്ചയിച്ചത്.

Back to top button
error: