Lead NewsNEWS

വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തില്‍ കവര്‍ച്ച

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ
ഒന്നര മണിയോടെയായിരുന്നു സംഭവം. രാവിലെ പൂജയ്ക്കായി ക്ഷേത്രനട തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു.

സമീപത്തെ പൂജാസ്റ്റാളില്‍ നിന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ടും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല.

Signature-ad

സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, ആയിരം രൂപയെ മോഷണം പോയിട്ടുള്ളുവെന്ന് ക്ഷേത്ര അധികൃതര്‍ പൊലീസിനെ അറിയിച്ചു.

Back to top button
error: