Lead NewsNEWS

എം പ്രകാശൻ മാസ്റ്ററെ ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നത് അഴീക്കോട് മത്സരിപ്പിക്കാൻ, തീരുമാനം സിപിഐഎം സംസ്ഥാന സമിതിയുടെത്, ഇ പി ജയരാജന് പുതിയ പ്രൈവറ്റ് സെക്രട്ടറി ഇല്ല

എം പ്രകാശൻ മാസ്റ്ററെ ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നത് അഴീക്കോട് മത്സരിപ്പിക്കാൻ, തീരുമാനം സിപിഐഎം സംസ്ഥാന സമിതിയുടെത്, ഇ പി ജയരാജന് പുതിയ പ്രൈവറ്റ് സെക്രട്ടറി ഇല്ല

എം പ്രകാശൻ മാസ്റ്ററിലൂടെ അഴീക്കോട്‌ മണ്ഡലം പിടിച്ചെടുക്കാൻ സിപിഐഎം തീരുമാനം.ഇത് സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം സംസ്ഥാന സമിതി അംഗീകരിച്ചു.മണ്ഡലത്തിൽ സജീവമാകാൻ ആണ് പ്രകാശൻ മാസ്റ്റർക്കുള്ള നിർദേശം.അഴീക്കോട് മുൻ എം എൽ എ ആണ് പ്രകാശൻ മാസ്റ്റർ.

മുസ്ലീം ലീഗിലെ കെ എം ഷാജി ആണ് ഇപ്പോൾ അഴീക്കോട് എം എൽ എ.കഴിഞ്ഞ തവണ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ആയിരുന്നു അഴീക്കോട് ഷാജിയ്ക്കെതിരെ മത്സരിച്ചത്.എന്നാൽ പരാജയപ്പെട്ടു.

കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും അംഗീകരിക്കുക ആയിരുന്നു.അതേസമയം മന്ത്രി ഇ പി ജയരാജന് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ വെക്കേണ്ടെന്നും സംസ്ഥാന സമിതി തീരുമാനിച്ചു.

Back to top button
error: