പക്ഷിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കോട്ടയം ജില്ല കളക്ടര്‍ എം.അഞ്ജന. താറാവുകളെ കണ്ടു തുടങ്ങിയത്. 1650 താറാവുകളാണ് ചത്തത്. ആകെ 8000 താറാവുകളാണ് ഇവിടെ ഉള്ളത്. ബാക്കിയുള്ളതിനെയും കൊല്ലും.
ഇവിടം ഒറ്റപെട്ട സ്ഥലമായതിനാൽ പടരാൻ സാധ്യത കുറവാണ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത നിലവിൽ ഇല്ല. 5 അംഗങ്ങൾ ഉള്ള 8 ടീമുകളെ പ്രതിരോധ നടപടികൾക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിൽ മറ്റെങ്ങും ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലന്നും കളക്ടർ പറഞ്ഞു.