Month: January 2021

  • Lead News

    അന്വേഷണ ഏജൻസിക്കെതിരെ അവകാശലംഘന നോട്ടീസുമായി വീണ്ടും സിപിഐഎം

    കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ സഭയിൽ അവകാശലംഘന നോട്ടീസുമായി വീണ്ടും സിപിഐഎം.കസ്റ്റംസിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി രാജു എബ്രഹാം എംഎൽഎ. മാധ്യമങ്ങളിലൂടെ നിയമസഭയ്ക്ക് കസ്റ്റംസ് അവമതിപ്പ് ഉണ്ടാക്കിയെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.സഭയുടെ അന്തസ്സ് ഇകഴ്ത്താൻ ആണ് സെക്രട്ടറിക്ക് കത്ത് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് നൽകിയതെന്ന് നോട്ടിസ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇഡിക്കെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. അതേസമയം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കസ്റ്റംസ് ഇന്ന് എട്ടര മണിക്കൂർ ആണ് കെ അയ്യപ്പനെ ചോദ്യം ചെയ്തത്.

    Read More »
  • LIFE

    “ഇതുവരെ ചത്തില്ലേ”, ഫോട്ടോഷൂട്ടിനോടുള്ള വിമർശനത്തിന് മറുപടിയുമായി രജനി ചാണ്ടി

    നടി രജനി ചാണ്ടിയുടെ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധിപേരാണ് നടിയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. അതേസമയംതന്നെ സൈബർ ആക്രമണവും ശക്തമാണ്. ” ഇതുവരെ ചത്തില്ലേ, പോയി ചത്തൂടെ തള്ളേ” എന്നതടക്കമുള്ള കമന്റുകൾ ആണ് രജനി ചാണ്ടിക്കെതിരെ വരുന്നത്. ” ഞാൻ എന്തു ചെയ്യണമെന്നത് എന്റെ തീരുമാനമാണ്. ” രജനി ചാണ്ടി ഒരഭിമുഖത്തിൽ പറഞ്ഞു. തനിക്ക് 70 വയസ്സ് ആകാറായി എന്ന് കരുതി താൻ പോയി ചാവണം എന്ന് പറയാൻ ആർക്കാണ് അവകാശം. മോശം കമന്റിട്ടാൽ അവർക്ക് സന്തോഷം ഉണ്ടെങ്കിൽ അത് ആയിക്കോട്ടെ. മറ്റുള്ളവരെ ദ്രോഹിക്കാതെ ഇരിക്കുന്നിടത്തോളം കാലം തനിക്ക് കുറ്റബോധമില്ല- രജനി ചാണ്ടി നയം വ്യക്തമാക്കി.

    Read More »
  • Lead News

    മാർച്ച് 31 മുതൽ സൗദിയിലേക്കുള്ള വിമാന യാത്രാവിലക്ക് പൂർണമായി നീക്കും

    മാർച്ച് 31 മുതൽ സൗദിയിലേക്കുള്ള വിമാന യാത്രാവിലക്ക് പൂർണമായി നീക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ സൗദി പൗരന്മാർക്ക് രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവാദം ഉണ്ടാകുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മാർച്ച് 31 മുതൽ രാജ്യത്തേക്കുള്ള വ്യോമ, കര,കടൽ മാർഗം ഉള്ള മുഴുവൻ യാത്രകൾക്കും ഉള്ള വിലക്കുകൾ നീക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

    Read More »
  • Lead News

    സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന, ബിജെപിയുടെ താര പ്രചാരകൻ ആകും

    നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന. തിരുവനന്തപുരം സെൻട്രലിൽ നിന്നോ വട്ടിയൂർക്കാവിൽ നിന്നോ സുരേഷ് ഗോപി മത്സരിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ താരം മത്സരിക്കില്ല എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാജ്യസഭാംഗം എന്ന നിലയിൽ രണ്ടു വർഷത്തെ കാലാവധി കൂടി സുരേഷ് ഗോപിക്കുണ്ട്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നാണ് സുരേഷ് ഗോപിയുടെ തീരുമാനം. 2020ന്റെ തുടക്കംമുതൽ ഒരിടവേളയ്ക്ക് ശേഷം സിനിമയിലും സുരേഷ് ഗോപി സജീവമായിരുന്നു. മേജർ രവിയുടെ ചിത്രം, ജോഷിയുടെ ആക്ഷൻ ചിത്രം, പുതുമുഖ സംവിധായകൻ മാത്യുസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്നിവ സുരേഷ്ഗോപിക്ക് പൂർത്തിയാക്കാനുണ്ട്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സുരേഷ് ഗോപി സജീവമായി ഉണ്ടാകും. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. “തൃശൂർ എനിക്ക് വേണം, തൃശ്ശൂർ ഞാനിങ്ങെടുക്കുവാ “തുടങ്ങിയ സുരേഷ് ഗോപി ഡയലോഗുകൾ പിന്നീട് ട്രോൾ ആയി മാറി.

    Read More »
  • NEWS

    ആഗോളതാപനം കുറക്കുന്നതിനുള്ള കേരളത്തിന്റെ ബദൽ ഇടപെടലാണ് ഫിലമെന്റ്രഹിത കേരളം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    ഊർജ്ജോത്പാദനം പോലെ തന്നെ പ്രധാനമാണ് ഊർജ്ജംസംരക്ഷണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽ ഇ ഡി ബൾബുകളുടെ ഉപയോഗം വർധിപ്പിക്കുകയെന്നത് സർക്കാർ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയത 17ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് ഇപ്പോൾ ഒരു കോടി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യുന്നതെന്നും ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ തെരുവുവിളക്കുകൾ എൽ ഇ ഡി യിലേക്ക് മാറ്റുന്ന നിലാവ് പദ്ധതി വലിയ സാമൂഹ്യമാറ്റത്തിന് ഇടവരുത്തുന്ന ഒന്നാണെന്നു പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. കുറഞ്ഞവിലക്ക് നൽകുന്ന എൽ ഇ ഡി ബൾബിനു 3 വർഷം വാറന്റി നൽകുന്നുണ്ടെന്നു മന്ത്രി അറിയിച്ചു. കുടുംബബഡ്ജറ്റിൽ വലിയ തോതിൽ ലാഭംവരുത്താനുപകരിക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിവഴി തിരികെ ലഭിക്കുന്ന സാധാരണ ബൾബുകൾ, സി…

    Read More »
  • NEWS

    സ്പാകളും ആയുര്‍വേദ സ്ഥാപനങ്ങളും തുറക്കാം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

    കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കുവാന്‍ ഉത്തരവ് ആയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോവിഡ്‌ നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുന്‍കരുതലുകളും സ്ഥാപനങ്ങള്‍ സ്വീകരിക്കണം. കോവിഡ്‌ പശ്ചാത്തലത്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • NEWS

    നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് കർമപദ്ധതി തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം

    നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാൽ വോട്ടും സംബന്ധിച്ച് മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച് വിശദമായ കർമപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടർമാരും പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതും തപാൽ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഖോബ്രഗഡേയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് കർമപദ്ധതി തയാറാക്കി സംസ്ഥാനതല നോഡൽ ഓഫീസറെ നിയമിക്കാൻ ആരോഗ്യവകുപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. അതത് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരായിരിക്കും നോഡൽ ഓഫീസർമാർ. ഓരോ മണ്ഡലങ്ങളിലും ബൂത്തുതലം വരെയും നോഡൽ ഓഫീസർമാരുണ്ടാകണം. ഓരോ പോളിംഗ് ലൊക്കേഷനിലും നോഡൽ ഓഫീസർമാർക്ക് ചുമതല നൽകണമെന്നും നിർദേശിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

    Read More »
  • Lead News

    എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സഹോദരന്റെ മരണവാർത്തയിലെ വിവരങ്ങൾ ചർച്ചയാകുന്നു, വാർത്തയിൽ പരാമർശിക്കപ്പെട്ട മിക്കവാറും പേർ എൻ എസ് എസ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ

    എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന ചരമ വാർത്ത ചർച്ചയാകുന്നു,ബന്ധുക്കൾ എല്ലാവരും എൻ എസ് എസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ആണെന്നതാണ് മരണവാർത്ത ചർച്ചയാകാൻ കാരണം. മരണ വാർത്ത ഇങ്ങനെ – “ചാരുംമൂട്: പന്തളം മന്നം ഷുഗർ മിൽസ് റിട്ട:ജീവനക്കാരൻ കുരമ്പാല പനക്കൽ തെക്കേതിൽ ജി.പുരുഷോത്തമൻ നായർ (86) അന്തരിച്ചു. എൻഎസ്എസ് ജന:സെക്രട്ടറി ജി സുകുമാരൻ നായരുടെ സഹോദരനാണ്. ഭാര്യ: സരസമ്മ.മക്കൾ: പി. രാജഗോപാലൻ നായർ(സൂപ്രണ്ട്, എൻഎസ്എസ് പോളിടെക്നിക്,പന്തളം),എസ്.ശ്രീകല(അധ്യാപിക എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ പന്തളം),പി. ജയ (അദ്ധ്യാപിക എൻഎസ്എസ് പോളിടെക്നിക് പന്തളം). മരുമക്കൾ: സജികുമാരി (എൻഎസ് എസ് മെഡിക്കൽമിഷൻ ആശുപത്രി പന്ത ളം), ഗോപകുമാർ (റിട്ട:സീനിയർ സൂപ്രണ്ട് എൻഎസ് എസ് കോളജ്),അനിൽകുമാർ (അദ്ധ്യാപകൻ എൻഎസ്എസ്ബോയ്സ് സ്കൂൾ,പന്തളം).” എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ബന്ധുക്കളിൽ നിരവധി പേർ എൻ എസ് എസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ…

    Read More »
  • NEWS

    കെവിൻ കൊലപാതക കേസിലെ പ്രതിക്ക് മർദ്ദനമേറ്റു

    കെവിൻ കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് മർദ്ദനമേറ്റതായി റിപ്പോർട്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് ടിറ്റോ ജെറോം കഴിഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് സമർപ്പിച്ചു. മർദ്ദനമേറ്റ് അവശനിലയിലായ ടിറ്റോയെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ടിറ്റോയ്ക്ക് സുരക്ഷ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ശനിയാഴ്ച 12 മണിക്ക് മുമ്പ് ജില്ലാ ജഡ്ജിക്ക് ജയിൽ വകുപ്പ് അന്വേഷിച്ച് റിപ്പോർട്ട് കൈമാറണം.

    Read More »
  • LIFE

    ഷാരൂഖ് സിനിമയിൽ അഭിനയിക്കണം ,വീട്ടുപടിക്കൽ തിരക്കഥയുമായി യുവ സംവിധായകൻറെ കാത്തിരിപ്പ്

    ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരുഖ് ഖാൻ തന്റെ സിനിമയിൽ അഭിനയിക്കാൻ കാൾ ഷീറ്റിൽ ഒപ്പിടുന്നത് വരെ ഷാരൂഖിന്റെ വീട്ടുപടിക്കൽ കാത്തിരിക്കാൻ തിരക്കഥയുമായി യുവ സംവിധായകൻ .ബെംഗളൂരു സ്വദേശിയാണ് മുംബൈയിലെ ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ കാത്തിരിപ്പ് തുടരുന്നത് . https://www.facebook.com/humansofbombay/posts/1600876773454627 സീറോ എന്ന സിനിമയ്ക്ക് ശേഷം താൻ ഒരു സിനിമയുടെ കരാറിലും ഒപ്പുവച്ചിട്ടില്ല എന്ന് ഷാരൂഖ് ഖാൻ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടാണ് ബെംഗളൂരു സ്വദേശി ജയന്ത് സീജ് മുംബൈയിലേക്ക് വണ്ടി കയറിയത് . This crazy and probably very stupid! But I've had delusional dreams about working with you @iamsrk Last night after watching @RajeevMasand interview I frantically made this poster all night! pic.twitter.com/dzXSsnSIUa — Jayanth Seege (@JayanthSeege) August 11, 2019 സിനിമയുടെ ഒരു പോസ്റ്റർ ആണ് ജയന്ത് ആദ്യം തയ്യാറാക്കിയത് .അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത്…

    Read More »
Back to top button
error: