Lead NewsNEWS

സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന, ബിജെപിയുടെ താര പ്രചാരകൻ ആകും

നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന. തിരുവനന്തപുരം സെൻട്രലിൽ നിന്നോ വട്ടിയൂർക്കാവിൽ നിന്നോ സുരേഷ് ഗോപി മത്സരിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ താരം മത്സരിക്കില്ല എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

രാജ്യസഭാംഗം എന്ന നിലയിൽ രണ്ടു വർഷത്തെ കാലാവധി കൂടി സുരേഷ് ഗോപിക്കുണ്ട്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നാണ് സുരേഷ് ഗോപിയുടെ തീരുമാനം.

Signature-ad

2020ന്റെ തുടക്കംമുതൽ ഒരിടവേളയ്ക്ക് ശേഷം സിനിമയിലും സുരേഷ് ഗോപി സജീവമായിരുന്നു. മേജർ രവിയുടെ ചിത്രം, ജോഷിയുടെ ആക്ഷൻ ചിത്രം, പുതുമുഖ സംവിധായകൻ മാത്യുസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്നിവ സുരേഷ്ഗോപിക്ക് പൂർത്തിയാക്കാനുണ്ട്.

എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സുരേഷ് ഗോപി സജീവമായി ഉണ്ടാകും. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. “തൃശൂർ എനിക്ക് വേണം, തൃശ്ശൂർ ഞാനിങ്ങെടുക്കുവാ “തുടങ്ങിയ സുരേഷ് ഗോപി ഡയലോഗുകൾ പിന്നീട് ട്രോൾ ആയി മാറി.

Back to top button
error: