Lead NewsNEWS

അന്വേഷണ ഏജൻസിക്കെതിരെ അവകാശലംഘന നോട്ടീസുമായി വീണ്ടും സിപിഐഎം

കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ സഭയിൽ അവകാശലംഘന നോട്ടീസുമായി വീണ്ടും സിപിഐഎം.കസ്റ്റംസിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി രാജു എബ്രഹാം എംഎൽഎ.

മാധ്യമങ്ങളിലൂടെ നിയമസഭയ്ക്ക് കസ്റ്റംസ് അവമതിപ്പ് ഉണ്ടാക്കിയെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.സഭയുടെ അന്തസ്സ് ഇകഴ്ത്താൻ ആണ് സെക്രട്ടറിക്ക് കത്ത് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് നൽകിയതെന്ന് നോട്ടിസ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഇഡിക്കെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.

അതേസമയം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കസ്റ്റംസ് ഇന്ന് എട്ടര മണിക്കൂർ ആണ് കെ അയ്യപ്പനെ ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: