NEWS

കെവിൻ കൊലപാതക കേസിലെ പ്രതിക്ക് മർദ്ദനമേറ്റു

കെവിൻ കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് മർദ്ദനമേറ്റതായി റിപ്പോർട്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് ടിറ്റോ ജെറോം കഴിഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് സമർപ്പിച്ചു.

മർദ്ദനമേറ്റ് അവശനിലയിലായ ടിറ്റോയെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ടിറ്റോയ്ക്ക് സുരക്ഷ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ശനിയാഴ്ച 12 മണിക്ക് മുമ്പ് ജില്ലാ ജഡ്ജിക്ക് ജയിൽ വകുപ്പ് അന്വേഷിച്ച് റിപ്പോർട്ട് കൈമാറണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button