എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന ചരമ വാർത്ത ചർച്ചയാകുന്നു,ബന്ധുക്കൾ എല്ലാവരും എൻ എസ് എസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ആണെന്നതാണ് മരണവാർത്ത ചർച്ചയാകാൻ കാരണം.
മരണ വാർത്ത ഇങ്ങനെ –
“ചാരുംമൂട്: പന്തളം മന്നം ഷുഗർ മിൽസ് റിട്ട:ജീവനക്കാരൻ കുരമ്പാല പനക്കൽ തെക്കേതിൽ ജി.പുരുഷോത്തമൻ നായർ
(86) അന്തരിച്ചു. എൻഎസ്എസ് ജന:സെക്രട്ടറി ജി സുകുമാരൻ നായരുടെ സഹോദരനാണ്. ഭാര്യ: സരസമ്മ.മക്കൾ: പി.
രാജഗോപാലൻ നായർ(സൂപ്രണ്ട്, എൻഎസ്എസ് പോളിടെക്നിക്,പന്തളം),എസ്.ശ്രീകല(അധ്യാപിക എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം
യു പി സ്കൂൾ പന്തളം),പി. ജയ (അദ്ധ്യാപിക
എൻഎസ്എസ് പോളിടെക്നിക് പന്തളം). മരുമക്കൾ: സജികുമാരി (എൻഎസ് എസ് മെഡിക്കൽമിഷൻ ആശുപത്രി പന്ത
ളം), ഗോപകുമാർ (റിട്ട:സീനിയർ സൂപ്രണ്ട് എൻഎസ് എസ് കോളജ്),അനിൽകുമാർ (അദ്ധ്യാപകൻ എൻഎസ്എസ്ബോയ്സ് സ്കൂൾ,പന്തളം).”
എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ബന്ധുക്കളിൽ നിരവധി പേർ എൻ എസ് എസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആണ് ജോലി ചെയ്യുന്നത് എന്നാണ് ഈ ചരമക്കുറിപ്പ് കാണിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകൻ വിനു മോഹന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ –
“എൻ. എസ്. എസ്. ഒരു മികച്ച മാതൃകയാണ്. ജോലി വാരിക്കോരിക്കൊടുക്കും. ആർക്കെന്ന് ചോദിക്കരുത്.
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചു. പരേതന്റെ വാർത്ത വന്നപ്പോൾ മൂന്ന് മക്കളും മൂന്ന് മരുമക്കളുമടക്കം ആറ് പേർ എൻ.എസ്.എസ്. ജീവനക്കാർ .
നായർ സർവീസ് സൊസൈറ്റി എന്നു തന്നെയാണല്ലോ പേര്. തുരക്കാം പക്ഷെ അടപടലം തുരന്ന് തിന്നരുത്”
പോസ്റ്റിന് നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.