Month: January 2021

  • Lead News

    ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    5325 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,236; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,33,384 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ…

    Read More »
  • NEWS

    സ്പീക്കറെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി, കേന്ദ്ര ഏജൻസികൾക്കെതിരെ ആരോപണം

    കേന്ദ്ര അന്വേഷണ ഏജൻസികൾ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നാടകമാണ് കളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് സമാന്തര ഭരണം സ്ഥാപിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധങ്ങളായാണ് ഇപ്പോഴത്തെ പ്രവർത്തനം. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ആയുധങ്ങൾ ആകുമ്പോൾ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വിജയരാഘവൻ വ്യക്തമാക്കി. ഭരണഘടനയ്ക്ക് എതിരായുള്ള പ്രവർത്തനങ്ങളാണ് അന്വേഷണസംഘം നടത്തുന്നത്. എല്ലാ നിയമങ്ങൾക്കും മുകളിലാണ് കേന്ദ്രഏജൻസികൾ എന്ന് വന്നാൽ അതിനെ അംഗീകരിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. കേന്ദ്രഏജൻസികൾ ഓരോ ദിവസവും ഓരോ കഥയുമായി രംഗത്ത് വരികയാണ്. ഒരു നിലയിൽ രാഷ്ട്രീയ പ്രവർത്തനമാണ് കേന്ദ്രഏജൻസികൾ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ അണിനിരത്തി ആകും ഇതിനെതിരെയുള്ള പ്രതിഷേധം. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ആയിരുന്നു ലക്ഷ്യം. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ് കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം. ബിജെപിയെ സഹായിക്കുകയാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. ഇത് ജനാധിപത്യത്തിന് എതിരാണെന്ന് എ വിജയരാഘവൻ പറഞ്ഞു.

    Read More »
  • LIFE

    ചിമ്പു നായകനാകുന്ന ഈശ്വരന്റെ ട്രെയിലറെത്തി

    തമിഴ് സിനിമാ താരം സിലമ്പരസനെ നായകനാക്കി സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരന്‍ സിനിമയുടെ ട്രെയിലറെത്തി. പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും. ഫാമിലി ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിധി അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിലമ്പരസന്റെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയ് നായകനാകുന്ന മാസ്റ്ററിനൊപ്പമാണ് ഈശ്വരന്‍ തീയേറ്ററുകളിലെത്തുക

    Read More »
  • പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

    പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും. പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്…

    Read More »
  • Lead News

    കർഷകർ ഉറച്ചുനിന്നു, കേന്ദ്രസർക്കാരുമായുള്ള ചർച്ചഎട്ടാം വട്ടവും പരാജയം

    പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിന്നതോടെ രണ്ടാംവട്ടവും കർഷകരും കേന്ദ്രസർക്കാരും തമ്മിൽ ഉള്ള ചർച്ച പരാജയപ്പെട്ടു. ജനുവരി 15ന് അടുത്ത ചർച്ച എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷകരും വ്യക്തമാക്കി. ഘർ വാപ്പസി ലോ വാപ്പസിക്ക്‌ ശേഷമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. എന്നാൽ നിയമം പിൻവലിക്കാനാകില്ല എന്നതാണ് കേന്ദ്രസർക്കാർ നിലപാട്. പുതിയ നിയമങ്ങളിൽ തർക്കമുള്ള വ്യവസ്ഥകളിൽ മാത്രം ചർച്ച എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നത്. കർഷകരെ പ്രതിനിധാനം ചെയ്ത് 41 നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യ- വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചു.

    Read More »
  • NEWS

    നയപ്രഖ്യാപനം സര്‍ക്കാരുകളെ പ്രീണിപ്പിക്കുന്നത്:മുല്ലപ്പള്ളി

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരു പോലെ പ്രീണിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നിയമസഭയില്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊള്ളയായ അവകാശവാദങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഉടനീളം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പൂര്‍ണ്ണമായും വഞ്ചിച്ച സര്‍ക്കാരാണിത്.പിഎസ്‌സിയെ നോക്കുകുത്തിയാക്കുകയും അതിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. പിന്‍വാതില്‍ വഴി സിപിഎമ്മുകാരെ നിയമിക്കുന്ന സര്‍ക്കാരാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന കല്ലുവച്ച നുണ നിയമസഭയില്‍ പ്രഖ്യാപിച്ചത്.ഇത് പരിഹാസ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടന്ന് വരുമെന്നിരിക്കെ അനധികൃതമായി താല്‍ക്കാലിക നിയമനം നേടിയ സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍.ഇത് അധാര്‍മികമായ നപടിയാണ്. റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും നിയമനം ലഭിക്കാത്തിന്റെ പേരില്‍ മനം നൊന്ത് ഉദ്യോഗാര്‍ത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.യുവാക്കളോടുള്ള ഈ സര്‍ക്കാരിന്റെ മനോഭാവം ക്രൂരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നാലേമുക്കാല്‍ വര്‍ഷത്തെ ഇവരുടെ ഭരണം സംസ്ഥാനത്തിന്റെ സമസ്തമേഖലകളും തകര്‍ത്ത് തരിപ്പണമാക്കി.അടിസ്ഥാന വികസനം,നാലുവരിപ്പാതകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധിമൂലം നിലച്ചു.ഇവയെല്ലാം ജനങ്ങളില്‍ നിന്നും മറച്ച് വെച്ചാണ് മുഖ്യമന്ത്രിയും ഭരണകൂടവും…

    Read More »
  • Lead News

    “കാൽ വെട്ടും “ഇടതു എംഎൽഎയും സ്ഥാനാർത്ഥിയും ഭീഷണിപ്പെടുത്തിയെന്ന് പ്രിസൈഡിങ് ഓഫീസറുടെ ആരോപണം ,നിഷേധിച്ച് എംഎൽഎ

    തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും സ്ഥാനാർത്ഥിയും തന്നെ ഭീഷണിപ്പെടുത്തിയതായി പ്രെസൈഡിങ് ഓഫീസറുടെ പരാതി .പ്രിസൈഡിങ് ഓഫീസറായിരുന്ന കാര്‍ഷിക സര്‍വകലാശാല അധ്യാപകന്‍ കെ.എം.ശ്രീകുമാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഫേസ്ബുക്കിലൂടെയാണ് കാർഷിക സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ TOKAU വിന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡൻറ് കെ.എം.ശ്രീകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത് . കെ.എം.ശ്രീകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് – വടക്കേമലബാറിലെ പാർട്ടി ഗ്രാമത്തിൽ ഒരു പോളിങ് അനുഭവം (ഡോ. കെ. എം. ശ്രീകുമാർ, പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല ) (പാർട്ടി ഗ്രാമം എന്നുദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പാർട്ടിക്കും മാത്രം മൃഗീയ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളെയാണ്. അത് മാർക്സിസ്റ്റ് പാർട്ടിയുടെതോ മുസ്ലിംലീഗിന്റേതോ ബിജെപിയുടെതോ കോൺഗ്രെസ്സിന്റെതോ ആകാം) ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എനിക്കു ഡ്യൂട്ടി കിട്ടിയത് കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലായിരുന്നു. ജി എൽ പി സ്കൂൾ ചെർക്കപാറ കിഴക്കേഭാഗം ആയിരുന്നു പോളിംഗ് സ്റ്റേഷൻ. ഞങ്ങൾ ഞായറാഴ്ച ഉച്ച…

    Read More »
  • LIFE

    മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു, കോവിഡ് കാലത്തെ ചികിത്സയെ കുറിച്ച് വി എം സുധീരൻ

    വി എം സുധീരന്റെ ഫേസ്ബുക് പോസ്റ്റ്: കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്സിനോടും ടെക്നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കൺസൾട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. എന്റെ ആരോഗ്യപ്രശ്നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകൾ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തിൽ…

    Read More »
  • LIFE

    നാറുന്ന ഷർട്ടും ധരിച്ച് മോഹൻലാൽ: സത്യന്‍ അന്തിക്കാട്‌

    മുഷിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഒരു ഷർട്ട് ധരിച്ച് കൊണ്ടാണ് മോഹൻലാൽ ആ വേഷം ചെയ്തു തീർത്തതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു. ശ്രീനിവാസൻ തിരക്കഥ എഴുതി മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക, കെ പി എ സി ലളിത തുടങ്ങിയവർ അഭിനയിച്ച എക്കാലത്തേയും സൂപ്പർ ഹിറ്റായ ‘സൻമനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നത്. പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്ത വരവേ ഗോപാലകൃഷ്ണ പണിക്കരെ ബസ്സിൽനിന്നും തള്ളി താഴെയിടുന്ന ഒരു സീനുണ്ട്. ബസ്സിൽ നിന്നും താഴെ വീണ പണിക്കരെ ഒപ്പമുള്ളവർ മർദ്ദിക്കുന്നു. ഈ സീൻ ചിത്രീകരിച്ചത് എറണാകുളം പനമ്പള്ളി നഗറിൽ വെച്ചാണ്. മോഹൻലാൽ അഭിനയിച്ച ഗോപാലകൃഷ്വണ പണിക്കർ എന്ന കഥാപാത്രം ബസ്സിൽ നിന്നും വീഴുന്നത് ചതുപ്പ് സ്ഥലത്തായിരുന്നു. പശുവിൻ്റെ ചാണകവും, മലിനജലവുമൊക്കെ കെട്ടിക്കിടന്നതിനാൽ ലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഷർട്ടും ചെളിയും ചാണകവും പുരണ്ട് മലിനമായി. ഇതിനു ശേഷമുള്ള സീൻ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനാണ് പ്ലാൻ…

    Read More »
  • LIFE

    പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ, ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും

    പുതുവർഷത്തിൽ നടൻ റഹ്‌മാന്‌ തമിഴിലും തെലുങ്കിലും തിരക്കിൻ്റെ നാളുകൾ .തമിഴിൽ മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത് . ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന’സീട്ടിമാർ ‘ എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ ‘ പൊന്നിയിൻ സെൽവ ‘ നിൽ ജോയിൻ ചെയ്‌തു. തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌ ,കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ പരിശീലിച്ചിരുന്നുവത്രെ . അഹമ്മദിൻറെ സംവിധാനത്തിൽ റഹ്മാൻ ,’ ജയം ‘ രവി , അർജ്ജുൻ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ’ ജന…

    Read More »
Back to top button
error: