Month: January 2021
-
Lead News
ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം; 2 നഗരങ്ങള്‍ അടച്ചുപൂട്ടി
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനയില്‍ വീണ്ടും നടപടികള്‍ കടുപ്പിക്കുന്നു. നഗരങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുളള നടപടികളിലേക്കാണ് രാജ്യം നീങ്ങുന്നത്. സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടേയ്ക്കുളള ഗതാഗതങ്ങള്‍ വിലക്കി, റോഡുകള്‍ അടച്ചു, പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം, മാത്രമല്ല സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019ലാണ് ചൈനയില്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ര്ജായവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വേഗത്തില്‍ തന്നെ ചൈനയ്ക്ക് കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.രണ്ടാംഘട്ട കോവിഡ് വ്യാപനം തടയാനും ചൈനയ്ക്ക് സാധിച്ചു. എന്നാല്‍ ഇപ്പോഴിതാ ഹെബൈ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നൂറിലധികം കോവിഡ് രോഗികളില്‍ ഇരുന്നൂറോളം പേര്‍ക്ക് രോഗലക്ഷണമില്ലെന്നതും ആശങ്കയുളവാക്കുന്നു. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്ന സാഹചര്യത്തിലാണ് നഗരങ്ങള്‍ അടച്ചിടാന്‍ തീരുമാനം എടുത്തത്.
Read More » -
LIFE
ചിയാന്‍ വിക്രം നായകനാകുന്ന കോബ്രയുടെ ടീസറെത്തി
വേഷപകര്‍ച്ച കൊണ്ട് പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് ചിയാന്‍ വിക്രം. കഥാപാത്രത്തിന്റെ പൂര്‍ണയ്ക്കായി എന്തു ചെയ്യാന്‍ താരം തയ്യാറാകുമെന്ന് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസറെത്തിയിരിക്കുന്നു. ചിയാന്‍ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തില്‍ ഏഴോളം ഗെറ്റപ്പുകളില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സെവന്‍സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം ഇര്‍പാന്‍ പത്താനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇതിനോടകം ഇടം പിടിച്ചിരുന്നു. ചിത്രത്തില്‍ മലയാളികളായ റോഷന്‍ മാത്യുവും മാമുക്കോയയും അഭിനയിക്കുന്നുണ്ട്. നയന്‍താരയെയും അനുരാഗ് കശ്യപിനെയും കേന്ദ്ര കഥാപാത്രമാക്കി ഇമൈക്ക നൊടികള്‍ എന്ന ചിത്രം സംവിധാനം ചെയ്ത് അജയ് ജ്ഞാനമുത്തുവിന്റെ മൂന്നാമത്തെ ചിത്രമാണ് കോബ്രാ.
Read More » -
LIFE
സിയോൺ നാഷണൽ പാർക്ക്-സഞ്ചാരം ഭാഗം 5 -അനു കാമ്പുറത്ത്
കൊറോണ വന്നത് കൊണ്ട് ആകെ കിട്ടിയ ഗുണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ പോയാൽ മതി ബാക്കി എല്ലാ ദിവസവും വർക്ക് ഫ്രം ഹോം. ട്രിപ്പിന് പോകുന്നതിന്റെ അന്ന് വർക്ക് ഫ്രം ഹോം എടുത്തു. മീറ്റിംഗ് ഒരു സൈഡിൽ കൂടെ നടക്കുന്നു, ഞാൻ അടുക്കളയിലെ പണിയും, ക്ലീനിങ്ങും, അവസാന നിമിഷ പാക്കിങ്ങും, ഫുൾ ജഗപൊക. അപ്പൊ അതാ ആരോ എന്റെ പേര് വിളിക്കുന്നു, സോറി മൈക്ക് മ്യുട്ടിലായിരുന്നു എന്ന സ്ഥിര പല്ലവി വച്ച് കാച്ചി എന്തൊക്കെയോ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു. ഡെസ്ക്‌ടോപ്പിൽ ട്രിപ്പ് ഡോക്യുമെന്റ് പ്രിന്റ് ഔട്ട് എടുക്കാൻ തുറന്നു, വെറുതെ ഒന്ന് കണ്ണോടിച്ചു, അതാ സിയോൺ നാഷണൽ പാർക്കിന്റെ ഷട്ടിൽ ബസ്സ് ബുക്ക് ചെയ്തിട്ടില്ല. എപ്പോഴും അവസാനം എന്തെങ്കിലും മറക്കും എത്ര പ്ലാൻ ചെയ്താലും. മറ്റു നാഷണൽ പാർക്കുകളിൽ നിന്ന് വ്യത്യസ്തമായി പ്രൈവറ്റ് വണ്ടികൾ പാർക്കിൽ കടത്തി വിടില്ല, ഷട്ടിൽ എടുത്തു മാത്രമേ പോകാൻ പറ്റുകയുള്ളു. അതും പകുതി…
Read More » -
NEWS
അനിയത്തിയുടെ വെളിപ്പെടുത്തൽ, കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരൻ പോലീസ് പിടിയിൽ
ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിൽ ആണ് സംഭവം. അനാഥാലയത്തിൽ നിന്ന് താൽക്കാലികമായി ദത്തെടുത്തു വളർത്തുകയായിരുന്നു പെൺകുട്ടിയെ. കണ്ടംകുന്ന് ചമ്മനാം പറമ്പിൽ സി ജി ശശികുമാറാണ് പൊലീസ് പിടിയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് 2017 ലാണ്. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. കുട്ടി വീട്ടിൽ കഴിയുമ്പോൾ പലപ്രാവശ്യം കുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. വീണ്ടും പെൺകുട്ടിയെ ദത്തെടുക്കാൻ ശശികുമാർ ശ്രമിച്ചു. എന്നാൽ നടന്നില്ല. കഴിഞ്ഞദിവസം കൗൺസിലിംഗിനിടെ പെൺകുട്ടിയുടെ അനിയത്തിയാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് പ്രായ പൂർത്തിയാവാത്ത സമയത്ത് പെൺകുട്ടിയെ ശശികുമാർ പീഡിപ്പിച്ചതായി കണ്ടെത്തി. പൊലീസിനോട് ശശികുമാർ കുറ്റസമ്മതം നടത്തി. മൂന്ന് വിവാഹം കഴിച്ചയാളാണ് ശശികുമാർ.
Read More » -
NEWS
ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം
ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു എന്ന പേരില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടു വരാനൊരുങ്ങി ഡെമോക്രാറ്റിക് പാര്‍ട്ടി. സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരത്തിലൊരു നടപടി നേരിടേണ്ടി വരുന്നത് ട്രംപിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നാണക്കേടായി അവശേഷിക്കും. തിങ്കളാഴ്ചയാണ് സഭയില്‍ പ്രമേയം അവതരിപ്പിക്കുക. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വരുന്നത്. ട്രംപ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
Read More » -
Lead News
മകനെ പീഡിപ്പിച്ച കേസില്‍ അമ്മ തെറ്റുകാരിയല്ല, അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്ത് യുവതി ജീവനാംശം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു ഇതിലെ വൈരാഗ്യമാണ് കേസിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസമാണ് കടയ്ക്കാവൂരില്‍ പതിനാലുവയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം അമ്മ അറസ്റ്റിലാകുന്നത്. പതിനേഴും പതിനാലും പതിനൊന്നും വയസ്സുളള മൂന്ന് ആണ്‍കുട്ടികളാണ് യുവതിക്കുളളത്. പ്രണയവിവാഹമായിരുന്നെങ്കിലും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസം. തുടര്‍ന്ന് ഭര്‍ത്താവ് വേറൊരു വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകവഴിത്തിരിവായിരിക്കുന്നത്.
Read More » -
Lead News
വികസനവഴിയിൽ മറ്റൊരു പൊൻതൂവൽ, വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി നഗരത്തിൽ ഇത് ആശ്വാസം. ദേശീയപാത 66-ൽ ഇനി കൊച്ചിയിൽ ഗിയർ മാറ്റേണ്ട. വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു തുറന്നു നൽകി. കുണ്ടന്നൂർ മേൽപ്പാലം ഇന്ന് തുറക്കും. രണ്ടു മേൽപ്പാലങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയിട്ടാണ് നിർവഹിച്ചത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ഇത് പരിഹാരമാകും. പ്രതിസന്ധികൾ നിരവധി ഉണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ മേൽപ്പാലങ്ങൾ പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇത് അഭിമാനാർഹമായ നേട്ടം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Lead News
യുവതി മുഖം കാട്ടാതെ നഗ്നവീഡിയോ കാണിക്കും, മറുതലയ്ക്കൽ ഉള്ള യുവാവിനെ പകർത്തും, പിന്നെ ഭീഷണി, സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
സമൂഹമാധ്യമങ്ങളിൽ സെക്സ് ചാറ്റ് നടത്തി യുവാക്കളുടെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുന്ന സംഘം അറസ്റ്റിൽ. സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. തിരുവാതുക്കൽ അരുൺ,തിരുവാർപ്പ് ഹരികൃഷ്ണൻ,പുത്തൻപുരയ്ക്കൽ അഭിജിത്ത്,തിരുവാർപ്പ് ഗോകുൽ എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്തത്. താഴത്തങ്ങാടി സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവാവ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി വീഡിയോ ചാറ്റ് നടത്തി. ഇതിൽ യുവതിയുടെ മുഖം കാണിക്കാതെ ഉള്ള നഗ്ന വീഡിയോ ഉണ്ടായിരുന്നു. വീഡിയോ സംഭാഷണത്തിലെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പണം നൽകണമെന്നും അറസ്റ്റിൽ ആയവർ ആവശ്യപ്പെട്ടു. ഭീഷണി വർധിച്ചതോടെ യുവാവ് പരാതി നൽകുകയായിരുന്നു. പോലീസിന്റെ നിർദ്ദേശമനുസരിച്ച് യുവാവ് സംഘവുമായി സംസാരിച്ചു. രണ്ട് ലക്ഷം രൂപ നേരിട്ട് കൈമാറാം എന്നും അറിയിച്ചു. പണം വാങ്ങിയതിന് പിന്നാലെ പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Lead News
മുംബൈ സർക്കാർ ആശുപത്രിയിൽ തീപിടുത്തത്തെ തുടർന്ന് 10 നവജാതശിശുക്കൾ മരിച്ചു
Lമഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടുത്തത്തെ തുടർന്ന് 10 നവജാതശിശുക്കൾ മരിച്ചു. ബാന്ദ്ര ജില്ലയിലെ ജനറൽ ഹോസ്പിറ്റലിൽ പുലർച്ചെ രണ്ടു മണിക്കാണ് സംഭവം. ഏഴു കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആയെന്ന് സിവിൽ സർജൻ ഡോക്ടർ പ്രമോദ് ഖണ്ഡറ്റ് പറഞ്ഞു. ” സിക് ന്യൂ ബോൺ കെയർ യൂണിറ്റിൽ മൊത്തം 17 കുട്ടികളാണ് ഉണ്ടായിരുന്നത്. തീപിടുത്തം ഉണ്ടായപ്പോൾ നഴ്സ് മറ്റുള്ളവരെ അറിയിച്ചു. എല്ലാവരും ചേർന്ന് 7 കുട്ടികളെ രക്ഷപ്പെടുത്തി. “ഡോ.പ്രമോദ് പറഞ്ഞു
Read More » -
Lead News
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കില്ല, ട്വീറ്റ് ചെയ്ത് ഡൊണാൾഡ് ട്രംപ്
ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. “ചോദിച്ചവരോട് എല്ലാവരോടുമായി. ജനുവരി 20 ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പങ്കെടുക്കില്ല.”ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി തെളിവില്ലെന്ന് വിവിധ കോടതികൾ വിധി പ്രസ്താവിച്ചിരുന്നു. ഇതിനുപിന്നാലെ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരം കൈയ്യടക്കി അക്രമം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. എന്തുകൊണ്ടാണ് താൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന് പറയുന്നത് എന്ന് ട്രംപ് വ്യക്തമാക്കുന്നില്ല.
Read More »