Lead NewsNEWS

കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു മരണം

https://www.youtube.com/watch?v=PfnKwgEq5Oc

റിപ്പബ്ലിക് ദിനത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

Signature-ad

ഐടിഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസ് വെടിവയ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.

ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞു. കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തേ ആയിരുന്നു കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. 12 മണി മുതല്‍ 5 മണി വരെ ആയിരുന്നു പോലീസ് അനുവദിച്ച സമയം. എന്നാല്‍ തങ്ങള്‍ സമരത്തിനാണ് വന്നതെന്നും പരേഡിനല്ല എന്നും മുദ്രാവാക്യമുയര്‍ത്തി കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു.

ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടന്നു. ഇന്ത്യാ ഗേറ്റിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥില്‍ എത്തിയത്. പിന്നാലെ രാഷ്ട്രപതിയുടെ രാജ്പഥില്‍ എത്തി . തുടര്‍ന്ന് പരേഡില്‍ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു.

Back to top button
error: