Lead NewsNEWSTRENDING

ടിക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്പുകളെ സ്ഥിരമായി നിരോധിക്കുന്നു

ടിക്ക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2020 ജൂണില്‍ ഈ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആദ്യം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍, സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ നിലപാട് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഈ വിശദീകരണത്തില്‍ സര്‍ക്കാരിന് തൃപ്തിയില്ലാത്തതിനാലാണ് 59 ആപ്ലിക്കേഷനുകളെ സ്ഥിരമായി നിരോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

കഴിഞ്ഞയാഴ്ചയാണ് നോട്ടിസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 69എ വകുപ്പു പ്രകാരം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

Back to top button
error: