Lead NewsNEWS

ചെങ്കോട്ടയിൽ കൊടിനാട്ടി കർഷകർ, ഡൽഹിയിൽ സംഭവിക്കുന്നതെന്താണ്? 10 കാര്യങ്ങൾ

ചെങ്കോട്ട പിടിച്ചടക്കി കർഷകക്കൂട്ടം. കർഷകരുടെ ട്രാക്ടറുകൾ പോലീസ് തടയാൻ ശ്രമിച്ചതോടെ ഡൽഹിയിൽ പലയിടത്തും സംഘർഷം. സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉടൻ ഡൽഹി വിട്ടു പോകില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിരിക്കുകയാണ്.

കർഷക പ്രക്ഷോഭത്തിന്റെ 10 സംഭവവികാസങ്ങൾ-

1. റിപ്പബ്ലിക് ദിനമായ ഇന്ന് വാർഷിക പരേഡിന് ശേഷം ട്രാക്ടർ റാലി നടത്താൻ പോലീസ് കർഷകർക്ക് അനുമതി നൽകുന്നു. ഉച്ചയ്ക്ക് 12 മുതൽ ആണ് അനുമതി.എന്നാൽ എട്ടുമണിയോടെ തന്നെ ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിന് കർഷകർ എത്തുന്നു. പൊലീസ് ബാരിക്കേഡുകൾ തകർത്ത് അവർ മുന്നോട്ടു നീങ്ങുന്നു.

2. ഇരുപതിലധികം ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് ഉച്ച കഴിഞ്ഞതോടെ പ്രവേശിക്കുന്നു. എല്ലാ ട്രാക്ടറുകളിലും ദേശീയപതാകകൾ.

3. ഡൽഹി അതിർത്തികൾ ഇപ്പോഴും കർഷകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

4. അക്ഷരധാമിന് അടുത്ത് വെച്ച് കർഷകർക്ക് നേരെ പോലീസിന്റെ കണ്ണീർവാതക പ്രയോഗം.

5. നിരവധി മെട്രോ സ്റ്റേഷനുകളുടെ പ്രവേശന- ബഹിർഗമന വാതിലുകൾ അടച്ചിടുന്നു.

6. ശാന്തരാകണമെന്ന് കർഷകരോട് പോലീസ് ആവർത്തിച്ച് ആവശ്യപ്പെടുന്നു.

7. നിശ്ചിത പാതയിലൂടെ അല്ലാതെ കർഷകർ ചെങ്കോട്ട ലക്ഷ്യമാക്കി യാത്ര ചെയ്യുന്നു.

8. ഇതുവരെ 11 വട്ട ചർച്ചകൾ കേന്ദ്രസർക്കാരും കർഷകരും തമ്മിൽ നടത്തി. എന്നാൽ സമവായത്തിൽ എത്തിയില്ല.

9. ഭേദഗതി ചെയ്ത മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്ന് കർഷകർ. ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് സർക്കാർ.

10. പ്രക്ഷോഭം തുടർന്ന് കർഷകർ. നിലപാട് മാറ്റാതെ കേന്ദ്രസർക്കാർ.

Back to top button
error: