NEWS

പടിയിറങ്ങുന്നതിന് മുമ്പ് ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം

യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുമ്പ് ഡൊണള്‍ഡ് ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം. മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍ മൈക്കിള്‍ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്.

ട്രംപിന്റെ രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ലോ സ്‌കൂളില്‍നിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. മൈക്കിള്‍ ബൗലസ് നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയാണ്.ലാഗോസില്‍ വളര്‍ന്ന ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയത്.

2018 ജനുവരിയില്‍ ഇരുവരും ലണ്ടനില്‍ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ്‌തേസമയം, ഇന്ന് അതിരാവിലെ ട്രമ്പ് വൈറ്റ് ഹൗസ് വിടുമെന്നാണ് ലഭിച്ച വിവരം. ഫ്‌ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്ക് ആണ് ട്രംപ് കുടുംബസമേതം മാറുക. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയില്‍. എന്നാല്‍ സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് എത്തില്ല എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്.

ഇന്ന് അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരന്‍ ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് അധികാരമേല്‍ക്കും. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആയിരം പേര്‍ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. ആക്രമണഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷാ സംവിധാനത്തില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേല്‍ക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡന്‍. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും.

Back to top button
error: