NEWS
കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു, കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ സുധാകരൻ

കെ സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെപിസിസി പ്രസിഡണ്ടായി കെ സുധാകരനെ അവരോധിക്കാൻ സാധ്യതയുണ്ട് എന്ന് അഭ്യൂഹങ്ങൾക്കിടെയാണ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പാർട്ടിയെ നയിക്കാൻ ഉള്ള കഴിവും ആത്മവിശ്വാസം തനിക്കുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കെ സുധാകരൻ പ്രതികരിച്ചു. കെ വി തോമസിനെ കോൺഗ്രസ് നഷ്ടപ്പെടുത്തില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.