Lead NewsTRENDING

എയര്‍ ഇന്ത്യ അണുവിമുക്തമാക്കാന്‍ ഇനി റോബോട്ടും

ന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാന്‍ റോബോട്ട്. കോവിഡ് പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച്‌ വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. അണുനശീകരണ പ്രവൃത്തികള്‍ക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ്‌ എയര്‍ ഇന്ത്യ എക്സ്പ്രസെന്നും അധികൃതര്‍ അറിയിച്ചു.

യുവി ഡിസ് ഇന്‍ഫെക്ഷന്‍ ലാമ്പിങ്‌ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ബോയിങ് 737-800 വിമാനം ഇന്ന് ഈ സംവിധാനം ഉപയോഗിച്ച്‌ അണുവിമുക്തമാക്കി. യുവി-സി അണുനശീകരണ സംവിധാനം ലോകത്തെ തന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പ്രതലത്തില്‍ നിന്ന് അണുക്കളെയും ബാക്ടീരിയ, വൈറസ് തുടങ്ങിയവയെും ഇല്ലാതാക്കുന്നുവെന്ന് പരിശോധനകളിലൂടെ നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് (എന്‍എബിഎല്‍) തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. സീറ്റുകള്‍, സമീപ ഭാഗങ്ങള്‍, സീലിങ് ഭാഗം, വിന്‍ഡോ പാനലുകള്‍, കോക്പീറ്റ് ഇന്‍സ്ട്രുമെന്റേഷന്‍ ഏരിയ, സ്വിച്ച്‌ പാനല്‍ എന്നിവയെല്ലാം അണുവിമുക്തമാക്കുന്ന യന്ത്ര കൈകളാണ് റോബോട്ടിനുള്ളത്.

Signature-ad

ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്സുമായി ചേര്‍ന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാരും ജീവനക്കാരും സ്പര്‍ശിക്കാന്‍ സാധ്യതയുള്ള പ്രതലഭാഗങ്ങളെ അണുവിമുക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

Back to top button
error: