NEWS

ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് നാല് പേര്‍ക്ക് കൂടി

നിതക മാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് വകഭേദം ബാധിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും പൂണെയിലും ഹൈദരാബാദിലും പശ്ചിമബംഗാളിലുമാണ് നല്‍കിയിരിക്കുന്നത്. ഈ 29 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കൂടുതല്‍ വ്യാപനശേഷിയുളളതിനാല്‍ അതീവ ജാഗ്രത നിര്‍ദേശത്തിലാണ് രാജ്യം.

നിലവില്‍ ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ആസ്ത്രീയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപൂര്‍ എന്നിവിടങ്ങളില്‍ വൈറസിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button