Month: December 2020
-
LIFE
റെക്കോര്‍ഡിട്ട് വിജയ്‌യുടെ ‘മാസ്റ്റര്‍ സെല്‍ഫി’
ഗാനങ്ങളും, വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയകളില്‍ ലൈക്കുകളും ഷെയറിങ്ങും കിട്ടുന്നത് പതിവാണ്. എന്നാല്‍ സെല്‍ഫികള്‍ക്ക് ലക്ഷം കടന്ന് ലൈക്കുകള്‍ എന്നത് കൗതുകം തന്നെയാണ്. ഇവിടെ ഇതാ നാല് ലക്ഷം ലൈക്കിന് അടുത്തെത്തിയിരിക്കുകയാണ് ഇളയ ദളപതി വിജയ്‌യുടെ സെല്‍ഫി. 2020ല്‍ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി വിജയ് പകര്‍ത്തിയ ഈ മാസ്റ്റര്‍ സെല്‍ഫി. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെല്‍ഫിക്ക് ലഭിച്ചത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാന്‍ എത്തിയ ആരാധകരെ കാരവാന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. അതിന് ശേഷം വിജയ് പകര്‍ത്തിയ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് താരം ഈ സെല്‍ഫി പകര്‍ത്തിയത്. <blockquote class=”twitter-tweet”><p lang=”en” dir=”ltr”>Thank you Neyveli <a href=”https://t.co/cXQC8iPukl”>pic.twitter.com/cXQC8iPukl</a></p>— Vijay (@actorvijay) <a href=”https://twitter.com/actorvijay/status/1226863840513515520?ref_src=twsrc%5Etfw”>February 10, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; ഇതുവരെ ആകെ പോളിംഗ് ശതമാനം 42.07
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. അഞ്ചു ജില്ലകളിലും പോളിംഗ് ബൂത്തുകള്‍ മുമ്പില്‍ വോട്ടര്‍മാരുടെ വലിയ ക്യൂ ആണുള്ളത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ആകെ പോളിംഗ് ശതമാനം 33.45 ആണ്. പത്തനംതിട്ടയില്‍ ഇതുവരെ 34.97 ശതമാനം പേരാണ് വോട്ട് ചെയ്തത്. തിരുവനന്തപുരത്ത് 31.02 ശതമാനമാണ് പോളിങ്. കൊല്ലം ജില്ലയില്‍ 33.91 ശതമാനം പേര്‍ വോട്ട് ചെയ്തു. ആലപ്പുഴയിലെ പോളിംഗ് ശതമാനം 35.66 ആണ്. ഇടുക്കിയിലെ പോളിങ് ശതമാനം 33.77 കോര്‍പ്പറേഷനുകളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 25.63 ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 27.58 ശതമാനവുമാണ്. 12:40pm TOTAL 42.07 ജില്ല തിരിച്ച് പോളിംഗ് ശതമാനം തിരുവനന്തപുരം- 39.11 കൊല്ലം- 42.55 പത്തനംതിട്ട- 43.53 ആലപ്പുഴ- 44.69 ഇടുക്കി- 43.27
Read More » -
NEWS
ജിയോ ഫൈവ് ജി 2021ൽ, മുകേഷ് അംബാനി സ്ഥിരീകരിച്ചു
ഇന്ത്യയിൽ 2021ൽ 5ജി സർവീസ് ആരംഭിക്കുമെന്ന് റിലയൻസ് ജിയോ സ്ഥിരീകരിച്ചു. കമ്പനി സിഇഒ മുകേഷ് അംബാനി ആണ് ഈ പ്രഖ്യാപനം നടത്തിയത്. നാലാമത് ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ആയിരുന്നു പ്രഖ്യാപനം. 2021ലെ രണ്ടാം പകുതിയിൽ സർവീസ് കൊണ്ടുവരുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 5ജി കൊണ്ടുവരിക മാത്രമല്ല എല്ലാവർക്കും ലഭ്യമാക്കുക എന്നത് കൂടിയാണ് ജിയോയുടെ ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു. തദ്ദേശീയമായ ടെക്നോളജി ആയിരിക്കും 5ജിയിൽ ഉപയോഗിക്കുക എന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. ആത്മ നിർഭർ ഭാരത് വിജയത്തിന്റെ തെളിവാകും ജിയോ 5ജി സർവീസ് എന്നും മുകേഷ് അംബാനി പറഞ്ഞു.നാലാം വ്യാവസായിക വിപ്ലവത്തിന് ഭാഗമാകുക മാത്രമല്ല ഇന്ത്യ നാലാം വ്യവസായ വിപ്ലവത്തെ നയിക്കുക കൂടി ചെയ്യുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ഇന്ത്യയിൽ 5ജി നടപ്പാക്കാൻ രണ്ടു മുതൽ മൂന്നു വർഷം വരെ വേണ്ടിവരുമെന്ന് ഭാരതി എയർടെല്ലിന്റെ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞതിനു പിന്നാലെയാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. 5ജിയ്ക്ക് ആവശ്യമായ സാഹചര്യം വികസിച്ചു…
Read More » -
LIFE
വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം… ഭരണഘടന അത് അനുവദിക്കുന്നുണ്ട്….: വൈറലായി ചാക്കോച്ചന്റെ പ്രചരണ ഗാനം
കേരളമൊട്ടാകെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വാഗ്ദാനങ്ങളും ചൂണ്ടി കാണിച്ച് കൊണ്ടുളള പ്രചരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാ തവണയും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാരഡി ഗാനങ്ങള്‍ ഇറങ്ങാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ സ്വന്തം ശബ്ദത്തില്‍ പാടുന്ന പ്രചരണ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്’ എന്ന ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം പഞ്ചവര്‍ണതത്തയില്‍ ജനപ്രതിനിധിയായ കലേഷ് എന്ന വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഇലക്ഷന് മുന്‍പ് താന്‍ ചെയ്ത വികസനങ്ങളെ കുറിച്ച് വോട്ടര്‍മാരോട് പാരഡി ഗാനത്തിലൂടെ പറയുകയാണ്. പഴശ്ശിരാജയിലെ ഹിറ്റ് പാട്ടിന്റെ സംഗീതത്തിനൊപ്പം വരികള്‍ മാറ്റി സ്റ്റുഡിയോയില്‍ നിന്നും സ്വന്തം ശബ്ദത്തില്‍ പാടുകയാണ് കലേഷ്. പിഷാരടിയുടെ പോസ്റ്റുകളും അതിന്…
Read More » -
NEWS
24 മണിക്കൂറിനിടെ 26,567 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,567 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 3,83,866 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ മാത്രം 39,045 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 91,78,946 ആയി ഉയര്‍ന്നു. അതേസമയം ഇന്നലെ 26,567 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 97,03,770 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 385 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,40,958 ആയി ഉയര്‍ന്നു.
Read More » -
NEWS
കെ.എം ഷാജിക്ക് കുരുക്ക് മുറുകുന്നു; മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മൊഴിയെടുക്കുന്നു
കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടക്കാന്‍ വിജിലന്‍സ് എത്തി. കണ്ണൂര്‍ അഞ്ചുതെങ്ങിലെ വീട്ടിലെത്തിയാണ് വിജിലന്‍സ് മൊഴിയെടുക്കുന്നത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ്‌ഐആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധനിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമണെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.
Read More » -
NEWS
കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന് ആം ആദ്മി, നടപടി പ്രക്ഷോഭകരായ കർഷകരെ കണ്ടതിനെന്നും വിശദീകരണം
പ്രക്ഷോഭ രംഗത്തുള്ള കർഷകരെ സന്ദർശിച്ചതിന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന് ആരോപണം. ആം ആദ്മി വൃത്തങ്ങൾ ആണ് ഈ ആരോപണം മുന്നോട്ടുവയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിൽ ആണെന്നാണ് ആം ആദ്മി വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 3 മേയർമാർ കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ സത്യാഗ്രഹം ഇരുന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം കെജ്രിവാളിനെ ഔദ്യോഗിക വസതിയുടെ ഗേറ്റ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു എന്നാണ് ആംആദ്മി ആരോപണം. “മുഖ്യമന്ത്രിയെ കാണാൻ ഞങ്ങളുടെ എംഎൽഎമാർക്ക് പോലും അധികാരമില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് ചെയ്തു പോയി ഞങ്ങൾ മുഖ്യമന്ത്രിയെ കാണും. അദ്ദേഹത്തെ ഔദ്യോഗിക വസതിക്ക് പുറത്ത് എത്തിക്കുകയാണ് ലക്ഷ്യം. ഞങ്ങൾ കർഷകരോടൊപ്പം ആണ്. “എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് പറഞ്ഞു “ഇന്നലെ സിംഗു അതിർത്തിയിൽ കർഷകരെ കണ്ടു തിരിച്ചെത്തിയശേഷം ഡൽഹി മുഖ്യമന്ത്രി വീട്ടുതടങ്കലിൽ ആണ്.…
Read More » -
NEWS
സിപിഎം ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാന്‍ നിര്‍ദേശം
കൊല്ലം: രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാന്‍ നിര്‍ദേശം. കൊല്ലം കൊറ്റങ്കര പഞ്ചായത്തില്‍ പ്രിസൈഡിങ് ഓഫീസറാണ് സിപിഎം ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോളശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥക്കെതിരെയാണ് ആരോപണമുയര്‍ന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും തെളിവായി ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മാസ്‌ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയടക്കം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ട് നടപടിയെടുത്തത്.
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷ: സുരേഷ് ഗോപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണുള്ളതെന്നു സുരേഷ് ഗോപി എംപി. ഉച്ചയ്ക്ക് മുമ്പ് എല്ലാവരും വോട്ടുചെയ്യണമെന്നും ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘടനകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാസ്തമംഗലം സ്കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിച്ചടക്കണം. പുതിയ തയാറെടുപ്പില്‍ ബിജെപിക്കു മാത്രമേ അതിനു സാധ്യതയുള്ളൂ. വോട്ടര്‍മാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും നാള് പ്രവര്‍ത്തകര്‍ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തല്‍ പൂര്‍ണവും സത്യസന്ധവുമാണെങ്കില്‍ ബിജെപിക്കു ഗംഭീര വിജയമുണ്ടാകും. തിരുവനന്തപുരം കോര്പറേഷന് ഇങ്ങു വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read More » -
സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ശിവശങ്കരൻ നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി ഇരുവരും കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു.ഇതിനിടയിൽ പ്രതികൾ വിദേശത്തേക്കുള്ള ഡോളർ കടത്ത് കേസിൽ മാപ്പ് സാക്ഷികളാക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട കൂടുതൽ വമ്പന്മാരെ കുറിച്ച് പ്രതികൾ സൂചന നൽകിയതായാണ് വിവരം. സ്വർണ കള്ളക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം തുടരും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ, ലൈഫ് മിഷനില്‍ ശിവശങ്കര്‍ക്കുള്ള കോഴയാണെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. കളളക്കടത്തില്‍ ശിവശങ്കര്‍ക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ വാദം.
Read More »