ഇക്കുറി ബിജെപി അല്ല.. കോൺഗ്രസ്, സംഘി ബന്ധമുണ്ടെന്ന് പ്രചാരണമുണ്ടായ നടി അനുശ്രീയുടെ കോൺഗ്രസ് യോഗത്തിലെ സാന്നിധ്യം ചർച്ചയാകുമ്പോൾ

ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ബാലഗോകുലം പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന നടിയാണ് അനുശ്രീ. അതുകൊണ്ടുതന്നെ അനുശ്രീ സംഘിയാണ് എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ എന്നും ഉണ്ടായിരുന്നത്. അനുശ്രീ ആകട്ടെ അതിനെ കാര്യമായി നിഷേധിക്കാനും പോയില്ല.

എന്നാൽ കൗതുകകരമായ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി അനുശ്രീ പരസ്യ പ്രചാരണത്തിന് ഇറങ്ങിയത് ഏവരെയും ഞെട്ടിച്ചു. പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സുഹൃത്തുമായ റിനോയ് വർഗീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആണ് അനുശ്രീ എത്തിയത്.

റിനോയ് ജയിച്ചാൽ നാടിനു വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യും എന്ന് തനിക്ക് തീർച്ചയുണ്ട് എന്ന് പറഞ്ഞ അനുശ്രീ എല്ലാ യുഡിഎഫ് സ്ഥാനാർഥികൾക്കും വിജയാശംസകൾ നേർന്നു. ഒരു വർഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ആണ് റിനോയ് ചേട്ടൻ എന്നും അനുശ്രീ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *