NEWS

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

5 ജില്ലകൾ ഇന്ന് വോട്ടെടുപ്പിലേക്ക് നീങ്ങുന്നു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.

399 തദ്ദേശസ്ഥാപനങ്ങളിൽ ആയി 6910 വാർഡുകളിലേക്ക് ആണ് ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്. പി പി ഇ കിറ്റ് ധരിച്ച് ക്വാറന്റൈനിൽ ഉള്ളവർക്കും ബൂത്തിലെത്തി ആറുമണിയോടെ വോട്ട് ചെയ്യാം.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്,വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ട വോട്ടെടുപ്പ് 14നാണ്.

Back to top button
error: