NEWS

ഇന്ന് കർഷകരുടെ ഭാരത് ബന്ദ്, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് എളമരം കരീം

പാർലമെന്റ് അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനംചെയ്ത ഭാരത് ബന്ദ് ഇന്നാണ്. 25ഓളം രാഷ്ട്രീയപാർട്ടികൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകളും ട്രാൻസ്പോർട്ട് യൂണിയനുകളും അഭിഭാഷക സംഘടനയും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് അറിയിച്ച കേന്ദ്രസർക്കാർ ഭേദഗതി ആകാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിച്ചേ തീരൂ എന്ന നിലപാടിലാണ് കർഷക സംഘടനകൾ. രാജ്യവ്യാപകമായി റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരവും ഇന്ന് അരങ്ങേറും. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ആയിരിക്കും ഇത്.

അതേസമയം ഭാരത് ബന്ദിനോടനുബന്ധിച്ച് കേരളത്തിൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്താനാണ് തീരുമാനം.

Back to top button
error: