“മദ്യ”ത്തിൽ മീൻ വറുത്ത് ലാലേട്ടൻ, വൈറലായി വീഡിയോ

ലാലേട്ടൻ മികച്ച അഭിനേതാവ് മാത്രമല്ല നല്ല പാചകക്കാരൻ കൂടിയാണ് എന്ന്‌ മലയാളികൾക്കെല്ലാം അറിയാം. മോഹൻലാലിന്റെ പാചക വീഡിയോകൾ പ്രസിദ്ധമാണ് താനും. “ഫ്‌ളമ്പേ” എന്ന പാചകരീതി പരീക്ഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഈ വീഡിയോ എടുത്തത്. കൊച്ചിയിലെ ഫ്ളാറ്റിൽ മീൻ പൊരിക്കുന്ന വീഡിയോയാണ് എടുത്തത്. “ഫ്‌ളമ്പേ” എന്ന പാചക രീതിയുടെ പ്രത്യേകത ചട്ടിയിൽ തീ കത്താൻ അല്പം മദ്യം ചട്ടിയിൽ ഒഴിക്കും എന്നതാണ്. ലാലേട്ടന്റെ പാചക പരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറലാണ്.

സമീർ ഹംസ എടുത്ത മോഹൻലാലിന്റെ മറ്റൊരു വീഡിയോയും ഹിറ്റാണ്. മുംബൈയിൽ ബൊളീവുഡ് താരം സഞ്ജയ് ദത്തിന് ഒപ്പമുള്ള ദീപാവലി പാർട്ടിയാണ് ഹിറ്റായ വീഡിയോ.

ബി ഉണ്ണികൃഷ്ണൻ “ആറാട്ട്” എന്ന സിനിമയിലെ ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. പാലക്കാടാണ് ഷൂട്ടിംഗ്. “നെയ്യാറ്റിൻകര ഗോപൻ” എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ഈ സിനിമയുടെയും തിരക്കഥ ചെയ്യുന്നത്. 2021 ഓണക്കാലത്ത് ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *