Month: December 2020
-
NEWS
ദൈവികതയിൽ ഊന്നിയ ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യം : ഗവര്‍ണര്‍
ദൈവികതയിൽ ഊന്നിയ ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ജനാധിപത്യത്തെ ദൈവികമായി കണ്ടതുകൊണ്ടാണ് ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സിന്‍റെ ഫെയ്സ്ബുക്ക് പേജിലെ പ്രതിവാര പരിപാടിയായ പടവുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഇന്ത്യയില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. ജനാധിപത്യത്തിനുനേരെയുളള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കുകയാണ് ജനാധിപത്യം മുറുകെ പിടിക്കുന്നതിന് പൗരനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട വലിയ ഉത്തരവാദിത്തം ജനാധിപത്യത്തില്‍ ജീവിക്കുന്ന ഓരോ പൗരനുമുണ്ട്. എസ് പി സി യില്‍ അംഗമായ ഓരോ കുട്ടിയും ഏറ്റവും പ്രധാനപ്പെട്ട പ്രായത്തിലൂടെയാണ് കടന്നുപോകുന്നത്. അവരോരുത്തരും രാജ്യത്തിനുവേണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ്. മറ്റുളളവര്‍ക്കു വേണ്ടി കാത്തുനില്‍ക്കാതെ അവനവന്‍റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുക എന്ന മൂല്യമാണ് ജനാധിപത്യത്തില്‍ കാത്തുസൂക്ഷിക്കേണ്ടതെന്ന് സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. സേവനസന്നദ്ധരും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമായ എസ്.പി.സിയിലെ…
Read More » -
NEWS
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഉന്നതന്റെ പങ്ക് അതീവ ഗൗരവമുള്ളത്:മുല്ലപ്പള്ളി
സ്വര്‍ണ്ണക്കടത്തിലും റിവേഴ്‌സ് ഹവാലയിലും സംസ്ഥാനത്ത് ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതര്‍ ഉള്‍പ്പെട്ടെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്‌തെന്നും അതിന് ഉന്നത പദവി വഹിക്കുന്നവര്‍ സൗകര്യം ചെയ്തു കൊടുത്തെന്നും ഇതിലൂടെ തന്നെ വ്യക്തമാണ്.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്നാണ് കോടതിപോലും നീരീക്ഷിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ നടത്തിയ വിദേശയാത്രകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ഇവര്‍ക്ക് ലഭിക്കുന്ന ഗ്രീന്‍ചാനല്‍ പോലുള്ള സൗകര്യം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവില്ലാതെ ഉന്നതര്‍ ഇത്തരം നടപടികള്‍ക്ക് തുനിയില്ല.തുടക്കം മുതല്‍ സ്വര്‍ണ്ണക്കടത്ത് കേസിനെ ലഘൂകരിച്ച് ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്. ഒടുവില്‍ അന്വേഷണം തങ്ങളിലേക്ക് നീങ്ങുമെന്നായപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അവയെ അസ്ഥിരപ്പെടുത്താനുള്ള നീക്കവും മുഖ്യമന്ത്രിയും സിപിഎമ്മും നടത്തി. പോലീസും ഇന്റലിജന്‍സും ഉള്‍പ്പെടെ ആഭ്യന്തരവകുപ്പിന്റെ ചുമതല…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; ഇതുവരെ ആകെ പോളിംഗ് ശതമാനം 63.04
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. അഞ്ചു ജില്ലകളിലും പോളിംഗ് ബൂത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. 3:56pm പോളിംഗ് ശതമാനം ആകെ- 63.04 ജില്ല തിരിച്ച് പോളിംഗ് ശതമാനം തിരുവനന്തപുരം- 59.67 കൊല്ലം- 63.88 പത്തനംതിട്ട- 62.45 ആലപ്പുഴ- 66.77 ഇടുക്കി- 65.02
Read More » -
NEWS
ആരാണ് ജിഹാദികളെ സൃഷ്ടിക്കുന്നത്? ഇസ്ലാമിക് ഭീകരവാദത്തെ വളർത്തുന്നതാര്?-പംക്തി “മാത്യു സാമുവൽ 360”-വീഡിയോ
ഇസ്ലാമിക തീവ്രവാദത്തെ വളർത്തുന്നതാര്? പരിശോധിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ.
Read More » -
NEWS
വോട്ടെടുപ്പിനിടെ വയോധികൻ കുഴഞ്ഞ് വീണു മരിച്ചു
വോട്ടെടുപ്പിനിടെ വയോധികർ കുഴഞ്ഞ് വീണു മരിച്ചു. പുതുപ്പറമ്പില്‍ മത്തായി (90) ആണ് മരിച്ചത്. പത്തനംതിട്ട ജില്ലയിലെ റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം. വോട്ട് ചെയ്തതിന് പിന്നാലെ ഇദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ മരണം സംഭവിച്ചു. ഹരിപ്പാട് മഹാദേവികാട് വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. എസ്.എൻ.ഡി പി എച്ച് എസ് എസിൽ വോട്ട് ചെയ്യാനെത്തിയ ബാലനാണ് (62) മരിച്ചത്. ആലപ്പുഴയിലും വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു.
Read More » -
NEWS
മാനവരാശിക്ക് വേണ്ടി ഫൈസറിന്റെ കോവിഡ് വാക്സിൻ ആദ്യമായി സ്വീകരിക്കാൻ തയ്യാറായത് 90 വയസ്സുള്ള ഒരു ബ്രിട്ടീഷ് മുത്തശ്ശി
പരീക്ഷണ ഘട്ടം കഴിഞ്ഞപ്പോൾ കോവിഡ് വാക്സിൻ ഫൈസർ ആദ്യം കുത്തിവെച്ചത് 90 വയസ്സുള്ള ഒരു ബ്രിട്ടീഷ് മുത്തശ്ശിക്ക്.മാർഗരറ്റ് കിനാൻ എന്നാണ് മുത്തശ്ശിയുടെ പേര്. 91 വയസ്സാകാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് മാർഗരറ്റ് മുത്തശ്ശി കോവിഡ് വാക്സിൻ സ്വീകരിച്ചത്. ബ്രിട്ടന്റെ ഫൈസറും ജർമനിയുടെ ബയോ എൻ ടെക്കും ചേർന്നാണ് ഈ കോവിഡ് വാക്സിൻ നിർമ്മിച്ചത്. കോവിഡ് വാക്സിൻ ജനങ്ങളിൽ കുത്തിവെപ്പ് ആരംഭിച്ച ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടൻ. 15 ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കോവിഡ് 19നെ നിയന്ത്രിക്കാൻ മനുഷ്യരാശിക്ക് ആകുമെന്ന ശുഭ സൂചനയാണ് ഇത് നൽകുന്നത്.”കോവിഡ് 19 വാക്സിൻ ആദ്യം കുത്തിവച്ചതിൽ എനിക്ക് അഭിമാനമുണ്ട്” മാർഗരറ്റ് മുത്തശ്ശി പ്രതികരിച്ചു.
Read More » -
NEWS
30 ദിവസത്തേക്ക് സൗജന്യം സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ
നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ രണ്ട് ദിവസം സൗജന്യം സേവനമായ സ്ട്രീം ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആമസോണ്‍ 30 ദിവസത്തേക്ക് സൗജന്യം സ്ട്രീമിംഗ് ഓഫറുമായി എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. സിനിമകള്‍ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷന്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാം എന്നതാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും വലിയ ഗുണം. കോവിഡ് പ്രതിസന്ധിയില്‍ നിരവധി സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാന്‍ ആരംിച്ചതോടെയാണ് ഈ കാലയളവില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ഒട്ടനവധി പ്രേക്ഷകരെത്തിയത്. Why just chill for 2 Days? Start your 30-day free trial on Amazon Prime Video today. #30DaysOfPrime — amazon prime video IN (@PrimeVideoIN) December 5, 2020
Read More » -
NEWS
ആന്ധ്രയിൽ ഒരാൾ മരിക്കാനും നിരവധിപേർ കുഴഞ്ഞു വീഴാനും ഇടയാക്കിയ അജ്ഞാതരോഗത്തിന് കാരണമിതാണോ?
ആന്ധ്രയിൽ കുഴഞ്ഞ് വീണ് ഒരാൾ മരിക്കുകയും 400 ലധികം പേർ ആശുപത്രി പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവം ദേശീയ മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്തതാണ്. ഇതിൽ മുന്നൂറോളം പേർ കുട്ടികളായിരുന്നു എന്നുള്ളതായിരുന്നു പ്രത്യേകത. എന്താണ് ഈ ദുരൂഹ രോഗത്തിന് കാരണം എന്ന് അന്വേഷിക്കുകയായിരുന്നു അധികൃതർ. കീടനാശിനികളിൽ ഉപയോഗിക്കുന്ന ഓർഗാനോക്ളോറിൻ ആണ് ഒരു കാരണം എന്നാണ് ചിലർ പറയുന്നത്.അതല്ല കൊതുകിനെ അടിക്കുന്ന മരുന്നാണ് കാരണം എന്നുള്ള ഒരു ചർച്ചയും ഉണ്ട്. ഓർഗാനോക്ലോറിൻ വസ്തുക്കളാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം എന്ന് തന്നോട് ആരോഗ്യവിദഗ്ധർ പറഞ്ഞതായി സംസ്ഥാനത്ത് നിന്നുള്ള ബിജെപി എംപി ജി വി ഐ നരസിംഹറാവു പറഞ്ഞു. അതൊരു കാരണമാകാമെന്ന് പൊതു ആരോഗ്യ ഡയറക്ടർ ഗീത പ്രസാദും വ്യക്തമാക്കി. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. 45 വയസ്സുള്ള ഒരു പുരുഷനാണ് മരിച്ചയാൾ. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗീത പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളിൽ നിരോധിക്കപ്പെട്ട വസ്തുക്കളാണ് ഓർഗാനോക്ലോറിൻ.ഇവ കാൻസറുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്ന് കണ്ടെത്തിയിരുന്നു.…
Read More » -
NEWS
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡിസംബര്‍ 22 വരെയാണ് നീട്ടിയത്. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡി കാലാവധി നീട്ടിയത്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മാത്രമല്ല ശിവശങ്കര്‍ പദവിയിലിരിക്കുമ്പോള്‍ സ്വപ്‌നയുമായി പല വിവരങ്ങളും പങ്കുവെച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. അതേസമയം, ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കാത്ത നിലയിലാണ്. പല ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കേസിലെ ഗൂഢാലേചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയുളളൂ എന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
Read More » -
NEWS
3 വര്‍ഷത്തിനുളളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം: പ്രധാനമന്ത്രി
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൂന്ന് വര്‍ഷത്തിനുളളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടെലി കമ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (സിഒഎഐ) ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 (ഐഎംസി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുവര്‍ഷത്തിനുള്ളില്‍ ഹൈ സ്പീഡ് ഫൈബര്‍ ഒപ്റ്റിക് ഡേറ്റ കണക്ടിവിറ്റി നടപ്പാക്കും. ഇന്ത്യയില്‍ മൊബൈല്‍ നിരക്കുകള്‍ വളരെ കുറവാണ്. 5ജി സേവനം ഉറപ്പാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മൊബൈല്‍ ഉപകരണങ്ങളുടെ നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും മോദി പറഞ്ഞു. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് അടിക്കടി മൊബൈല്‍ ഉപകരണങ്ങള്‍ മാറ്റുന്ന സംസ്‌കാരമാണ് നമ്മുടേത്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു നൂതനമായ മാര്‍ഗം അവലംബിക്കണം. മേഖലയില്‍ വിദേശസ്വദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More »