NEWS

കുഞ്ഞിന് ഈ പേരിട്ടാല്‍ 60 വര്‍ഷത്തേക്ക് സൗജന്യ പിസ; വമ്പന്‍ ഓഫറുമായി ഡോമിനോസ്

റുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വമ്പന്‍ ഓഫറുമായി ഡോമിനോസ് രംഗത്ത്. ഡിസംബര്‍ 9ന് പിറക്കുന്ന നവജാത ശിശുവിന് ഡോമിനോസ് നിര്‍ദേശിക്കുന്ന പേര് നല്‍കിയാല്‍ 60 വര്‍ഷത്തേക്ക് സൗജന്യ പിസ നല്‍കുമെന്നാണ് ഓഫര്‍.

എല്ലാ മാസവും 14 ഡോളറിന് അതായത് എകദേശം ആയിരത്തോളം വിലയുളള പിസ ആയിരിക്കും നല്‍കുക. അതായത്, 10, 080 ഡോളര്‍ വിലയുടെ പിസയാണ് അറുപതു വര്‍ഷം കൊണ്ട് ലഭിക്കുക. 2080 വരെ പിസ ലഭിക്കും.

Signature-ad

ഡൊമനിക്, ഡൊമിനിക്വെ എന്നീ പേരുകളാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, ഡിസംബര്‍ 9ന് ഓസ്‌ട്രേലിയയില്‍ ജനിക്കുന്ന കുഞ്ഞിനാണ് ഈ സുവര്‍ണാവസരം.

ഒരു കമ്പനിയെന്ന നിലയില്‍ അനുഗ്രഹീതമായ അറുപതു വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് ഡോമിനോസിന്റെ ഓസ്ട്രേലിയ, ന്യൂ സീലാന്‍ഡ് സി ഇ ഒ നിക്ക് നൈറ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമില്ലാതെ തങ്ങള്‍ക്ക് മുന്‍പോട്ടു പോകാന്‍ കഴിയില്ലെന്നും ഡോമിനോസ് പിസ വ്യക്തമാക്കി.

അതേസമയം, യോഗ്യരായ മാതാപിതാക്കള്‍ക്ക് [email protected] എന്ന വിലാസത്തില്‍ വിശദാംശങ്ങള്‍ അയയ്ക്കാവുന്നതാണ്. ഡിസംബര്‍ ഒമ്പതാം തിയതി ബുധനാഴ്ച ആയിരിക്കണം കുഞ്ഞ് ജനിച്ചത് എന്ന് നിര്‍ബന്ധമാണ്. ഒപ്പം കുഞ്ഞിന് ഡോമിനോസ് നിര്‍ദ്ദേശിച്ച പേര് നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകളും വേണം.

ഇ-മെയിലില്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ലഭിച്ചതിനു ശേഷം ആയിരിക്കും ഡോമിനോസ് വിജയിയെ കണ്ടെത്തുക. തുടര്‍ന്ന് വിജയിയോട് 2021 ജനുവരി അവസാനത്തിന് മുമ്പായി
ജനന സര്‍ട്ടിഫിക്കറ്റ് അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

Back to top button
error: