Month: December 2020

  • NEWS

    ഒറ്റക്കെട്ടായി തീരുമാനം; കേന്ദ്രത്തിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ തളളി കര്‍ഷക സംഘടനകള്‍

    കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച് അഞ്ചിന നിര്‍ദേശങ്ങള്‍ തളളി കര്‍ഷക സംഘടനകള്‍. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നടപടി. ചര്‍ച്ചയില്‍ പുരോഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു കര്‍ഷകര്‍ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. ഒറ്റക്കെട്ടായാണ് തീരുമാനമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തും. പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അഞ്ചിന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചിരുന്നു. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുടെ നിലപാട് നിര്‍ണായകമാകും.

    Read More »
  • LIFE

    ബ്രഹ്മാണ്ഡ സംവിധായകനെ ആകര്‍ഷിച്ച സംഗീതം മലയാള സിനിമയിലേത്

    ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന ഖ്യാതി നേടിയ വ്യക്തിയാണ് ശങ്കര്‍. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം തമിഴ് സിനിമയെ ഓരോ പടി മുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കമല്‍ഹാസനെ നായകനാക്കി തന്റെ തന്നെ ചിത്രമായ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുകയാണ് ശങ്കര്‍. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ഇപ്പോള്‍ സംവിധായകന്‍ ശങ്കറിന്റെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. പോയ വര്‍ഷം തന്നെ ഏറ്റവും സ്വാധീനിച്ച പ്രീയപ്പെട്ട ചിത്രങ്ങളെപ്പറ്റിയാണ് ശങ്കര്‍ ട്വീറ്റില്‍ പറയുന്നത്. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതവുമുണ്ട്. ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. ഇതിനിടയിലാണ് ചിത്രത്തിന് ബ്രഹ്മാണ്ഡ സംവിധായകന്റെ അഭിനന്ദനവും ലഭിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം നിര്‍വ്വഹിച്ച ഏഴാമത്തെ ചിത്രമാണ് ജല്ലിക്കെട്ട്‌

    Read More »
  • LIFE

    ‘ഷക്കീല’ ടീസര്‍ പുറത്ത്‌

    നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ‘ഷക്കീല’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രത്തിന്റെ സംവിധാനം. കൊലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. 16ആം വയസ്സില്‍ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന് അവര്‍ക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമ പറഞ്ഞു വെക്കുന്നത്. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഷക്കീലയുടെ ലുക്കായിരുന്നു താന്‍ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി താരം ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്.

    Read More »
  • ചൈനയുടെ കോവിഡ് വാക്‌സിന് യുഎഇ അംഗീകാരം

    ദുബായ്: ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കി യുഎഇ. ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട് വികസിപ്പിച്ച വാക്‌സിനാണ് അംഗീകാരം. വാക്സിന്‍ 86% ഫലപ്രാപ്തിയുണ്ടെന്നും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സീനോഫാമിന്റെ ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്. ജൂലൈ മാസത്തിലാണ് യു.എ.ഇ. കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്.

    Read More »
  • NEWS

    ഇനി കണ്ണുകള്‍ കൊണ്ടും ചാറ്റ് ചെയ്യാം; ‘ലുക്ക് ടു സ്പീക്ക്’ ആപ്പുമായി ഗൂഗിള്‍

    ടൈപ്പ് ചെയ്തും, വോയ്‌സ് റെക്കോര്‍ഡ് ചെയ്തും ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ കണ്ണ് കൊണ്ട് ചാറ്റ് ചെയ്യാന്‍ സാധിക്കുമോ ….. എന്നാല്‍ ഇതാ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ലുക്ക് ടു സ്പീക്ക് ആപ്പിലൂടെ ഗൂഗിള്‍. ചലനശേഷി ബുദ്ധിമുട്ടുളളവര്‍ക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിനുവേണ്ടിയാണ് കണ്ണു കൊണ്ട് ചാറ്റുചെയ്യാനായി ഈ ആപ്പുമായി ഗൂഗിള്‍ എത്തിയത്. ആപ്പില്‍ നോക്കി കണ്ണുകൊണ്ട് ആപ്പിലുളള ഉച്ചാരണ ശൈലികള്‍ സെലക്ട് ചെയ്ത് ചാറ്റ് ചെയ്യാം. സ്പീച്ച്‌, ലാംഗ്വേജ് തെറാപ്പിസ്റ്റ് റിച്ചാര്‍ഡ് കേവിനൊപ്പം ചേര്‍ന്നാണ് ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ആപ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വാക്കുകള്‍ ആപ്പില്‍ സെറ്റ് ചെയ്തിരിക്കും. ഫോണ്‍ മുഖത്തിന് നേരെ പിടിച്ച്‌ കണ്ണുകള്‍ വശങ്ങളിലേക്കും മുകളിലോട്ടും ചലിപ്പിച്ചാല്‍ വാക്കുകള്‍ ലഭിക്കും. അടിസ്ഥാന ആശയവിനിമയത്തിനുള്ള പദങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് ഹലോ, നന്ദി, മികച്ചത്, ശരി തുടങ്ങിയ വാക്കുകള്‍. കൂടാതെ, ഉപഭോക്താവിന് ചാറ്റ് ചെയ്യുന്ന ആളോട് ചോദിക്കാനുള്ള പ്രാഥമിക ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുടെ പേര്, അവര്‍ എങ്ങനെയുണ്ട്, എന്താണ് നടക്കുന്നത് എന്നിവ…

    Read More »
  • NEWS

    സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്

    ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്. കോവിഡാനന്തര പ്രയാസങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. നിലവിലെ രവീന്ദ്രന്റെ ചികിത്സ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാവും കിടത്തി ചികിത്സ ആവശ്യമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്നലെയാണ് രവീന്ദ്രന് വീണ്ടും ചോദ്യ ചെയ്യലിനായി ഇഡിയുടെ നോട്ടീസ് വന്നത്. അതിന് പിന്നാലെ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. രണ്ടാംതവണയും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോണ്‍ ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ശിവശങ്കറിനും ടീമിനും സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ആ ടീം പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആണെന്ന് ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യുന്നത്…

    Read More »
  • NEWS

    സ്വർണക്കടത്ത് പ്രതികളുമൊത്ത് യാത്ര ചെയ്തിട്ടില്ല, സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിശദീകരണം

    സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ. സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വാർത്താ കുറുപ്പിന്റെ പൂർണ്ണരൂപം തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് അറിയിക്കുന്നു. കഴിഞ്ഞ അഞ്ചുമാസമായിട്ട് വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്‍റെ പ്രത്യേക സന്ദര്‍ഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് വസ്തുതകളുമായി യാതൊരുബന്ധവുമില്ല എന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വാര്‍ത്തകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ശരിയല്ല. നേരത്തെതന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു. വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫേസ്ബുക്ക്…

    Read More »
  • NEWS

    നടി ചിത്രയുടെ മരണത്തിൽ ദുരൂഹത, കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കുന്നു

    പ്രമുഖ സീരിയൽ നടി വി ജെ ചിത്രയുടെ മരണം കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. മരണത്തിൽ ദുരൂഹത ഉണ്ട് എന്നാണ് വിവരം. നസ്രത്പേട്ടിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിലാണ് ചിത്രയെ കണ്ടെത്തിയത്. ബിസിനസുകാരനായ ഹേംരാജും ആയി രണ്ടുമാസംമുമ്പ് ചിത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെയാണ് ചിത്ര ഹോട്ടൽ റൂമിൽ എത്തിയത്. പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുമ്പോൾ ദുരൂഹത നീക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ചിത്രയുടെ മുഖത്ത് പാടുകൾ ഉണ്ടെന്ന് മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിജയ് ടിവി യിലെ പാണ്ഡ്യൻ സ്റ്റോർസിലെ മുല്ല എന്ന കഥാപാത്രം ചിത്രയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു.

    Read More »
  • NEWS

    രണ്ടാംഘട്ട തിരഞ്ഞെടുപ്പ്: 19,736 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 19,736 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 63 ഡി.വൈ.എസ്.പിമാര്‍, 316 ഇന്‍സ്പെക്ടര്‍മാര്‍, 1594 എസ്.ഐ/എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 17,763 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 889 ഹോം ഗാര്‍ഡുമാരേയും 4574 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഏത് അത്യാവശ്യഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമാസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ 60 ഓളം പിക്കറ്റ്പോസ്റ്റുകള്‍ ഉണ്ടാകും. വിവിധ സ്ഥലങ്ങളിലായി സ്പെഷ്യല്‍ സ്ട്രൈക്കിങ് ഫോഴ്സ് ഗ്രൂപ്പുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിതമായി കണക്കാക്കിയിട്ടുള്ള 1437 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

    Read More »
  • NEWS

    കന്നിവോട്ടിനു റെഡിയായി സാനിയ ഇയപ്പൻ

    ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയപ്പൻ. എറണാകുളം ചക്കരപറമ്പിൽ തന്റെ കന്നി വോട്ടു ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുവെന്നു താരം. തൊടുപുഴയിൽ പുരോഗമിക്കുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി ‘ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് തന്റെ വോട്ടിനെ കുറിച്ചു സാനിയ പറഞ്ഞത്.വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയപ്പനും പ്രധാന വേഷം ചെയ്യുന്ന ചിത്രം സൂരജ് ടോം സംവിധാനം ചെയ്യുന്നു..ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കന്നത് പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ് . സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം ജിത്തു ദാമോദറും,സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ,…

    Read More »
Back to top button
error: