NEWS

ചൈനയുടെ കോവിഡ് വാക്‌സിന് യുഎഇ അംഗീകാരം

ദുബായ്: ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കി യുഎഇ. ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട് വികസിപ്പിച്ച വാക്‌സിനാണ് അംഗീകാരം.

വാക്സിന്‍ 86% ഫലപ്രാപ്തിയുണ്ടെന്നും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Signature-ad

സീനോഫാമിന്റെ ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്. ജൂലൈ മാസത്തിലാണ് യു.എ.ഇ. കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്.

Back to top button
error: