കന്നിവോട്ടിനു റെഡിയായി സാനിയ ഇയപ്പൻ
ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയപ്പൻ. എറണാകുളം ചക്കരപറമ്പിൽ തന്റെ കന്നി വോട്ടു ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുവെന്നു താരം.
തൊടുപുഴയിൽ പുരോഗമിക്കുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി ‘ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് തന്റെ വോട്ടിനെ കുറിച്ചു സാനിയ പറഞ്ഞത്.വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയപ്പനും പ്രധാന വേഷം ചെയ്യുന്ന ചിത്രം സൂരജ് ടോം സംവിധാനം ചെയ്യുന്നു..ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കന്നത് പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ് .
സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം ജിത്തു ദാമോദറും,സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്റഫ് ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ് മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോ കാർപസ്,പിആർഒ മഞ്ജു ഗോപിനാഥ്.
കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ടൈറ്റിൽ അനിമേഷൻ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.