NEWS

നടി ചിത്രയുടെ മരണത്തിൽ ദുരൂഹത, കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കുന്നു

പ്രമുഖ സീരിയൽ നടി വി ജെ ചിത്രയുടെ മരണം കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. മരണത്തിൽ ദുരൂഹത ഉണ്ട് എന്നാണ് വിവരം. നസ്രത്പേട്ടിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിലാണ് ചിത്രയെ കണ്ടെത്തിയത്.

ബിസിനസുകാരനായ ഹേംരാജും ആയി രണ്ടുമാസംമുമ്പ് ചിത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെയാണ് ചിത്ര ഹോട്ടൽ റൂമിൽ എത്തിയത്. പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുമ്പോൾ ദുരൂഹത നീക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ചിത്രയുടെ മുഖത്ത് പാടുകൾ ഉണ്ടെന്ന് മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിജയ് ടിവി യിലെ പാണ്ഡ്യൻ സ്റ്റോർസിലെ മുല്ല എന്ന കഥാപാത്രം ചിത്രയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു.

Back to top button
error: