പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം; പി.വി അന്‍വറിനെതിരെ പരാതി

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പി.​വി. അ​ന്‍​വ​ര്‍ എംഎല്‍എയ്‌ക്കെതിരെ പ​രാ​തി.

നിലമ്പൂര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഷാ​ജ​ഹാ​ന്‍ പായിമ്പാടമാണ്‌
അ​ന്‍​വ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​ത്.

നിലമ്പൂര്‍ ന​ഗ​ര​സ​ഭ​യി​ലെ വൃ​ന്ദാ​വ​നം​കു​ന്നി​ല്‍ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് കു​ടും​ബ​യോ​ഗ​ത്തി​ല്‍ അ​ന്‍​വ​ര്‍ മ​തം പ​റ​ഞ്ഞ് വോ​ട്ടു ചോ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ന്‍​വ​റി​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് സ​ഹി​ത​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *