NEWS
“കുട്ടികളോടുള്ള കരുണയുടെ ആഗോളവൽക്കരണം”, എംബിടി സീരീസിൽ കൈലാസ് സത്യാർഥി സംസാരിക്കുന്നു
ഊർജ്ജസ്വലരായ യുവനേതാക്കളെ സൃഷ്ടിക്കുന്ന പദ്ധതിയാണ്” മിഷൻ ബെറ്റർ ടുമോറോ “. ഐ ജി പി വിജയൻ ഐപിഎസ് ആണ് ഈ പദ്ധതിയുടെ മുഖ്യരക്ഷാധികാരികളിൽ ഒരാൾ.
പ്രമുഖരാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങൾ നടത്തുന്നത്. പ്രത്യാശ കൈവിടാതെ നല്ല മനസ്സോടെ ജീവിക്കാനുള്ള ഊർജ്ജം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സമൂഹത്തിൽ ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയിട്ടുള്ള നിരവധി പ്രമുഖരാണ് ഈ പദ്ധതിയിലൂടെ സംസാരിക്കുന്നത്. പദ്ധതിയുടെ ആദ്യ പ്രഭാഷണം നടത്തുന്നത് നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയാണ്. ഡിസംബർ 11ന് ഇന്ത്യൻ സമയം 7 മണിക്കാണ് “കുട്ടികളോടുള്ള കരുണയുടെ ആഗോളവൽക്കരണം” എന്ന വിഷയത്തിൽ കൈലാസ് സത്യാർത്ഥി സംസാരിക്കുന്നത്.
കൈലാഷ് സത്യാർത്ഥി യുടെ പ്രഭാഷണം താഴെ നൽകുന്ന സോഷ്യൽ മീഡിയ ലിങ്കുകളിലൂടെ കാണാം-