ബോളിവുഡ് ലഹരിമരുന്ന് കേസ്; രണ്ടരക്കോടിയുടെ മലാന ക്രീം പിടിച്ചെടുത്ത് എന്‍സിബി
ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ രണ്ടരക്കോടിയുടെ അഞ്ച് കിലോ മലാന ക്രീം പിടിച്ചെടുത്ത് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിന് പുറമെ 16 ലക്ഷം രൂപയും കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
മാത്രമല്ല ലഹരിക്കടത്തില്‍ പിടികിട്ടാപ്പുളളിയായ റിഗെല്‍ മഹാകാലയെയും എന്‍സിബി അറസ്റ്റ് ചെയ്തു. റിഗെലില്‍ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് തുടരുകയാണ്. റിഗെലുമായി നടി റിയ ചക്രവര്‍ത്തിക്കോ സഹോദരനോ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ എന്‍സിബി വ്യക്തമാക്കിയിട്ടില്ല.
സെപ്റ്റംബറില്‍ അറസ്റ്റിലായ അഞ്ജു കേശ് വാണിക്ക് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത് റിഗെലായിരുന്നു. കേശ് വാണിയുടെ വീട്ടില്‍ നിന്നും 590 ഗ്രാം ഹാഷിഷും 0.64 ഗ്രാം എല്‍എസ്ഡി ഷീറ്റുകളും 340 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി പല ബോളിവുഡ് പ്രമുഖരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.